പത്തനംതിട്ട: പത്തനംതിട്ടയില്‍ ജുഡീഷ്യല്‍ കോംപ്ലക്‌സ് സ്ഥാപിക്കുക പുതിയ സര്‍ക്കാരിന്റെ ഫഌഗ്ഷിപ്പ് പ്രോജക്ടായി സ്വീകരിക്ക ണമെന്ന് മന്ത്രി ഡോ. തോമസ് ഐസക്കിനു നിവേദനം നല്കിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ് എംഎല്‍എ. ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച അഭിഭാഷ ഡയറക്ടറി 2016ന്റെ പ്രകാശനത്തോടനുബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. പത്തനംതിട്ട വില്ലേജില്‍ ആറ് ഏക്കര്‍ സ്ഥലം കോടതി സമുച്ചയത്തിനുവേണ്ടി ഏറ്റെടുക്കുന്ന ജോലി ഒരുമാസത്തിനകം ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ പറഞ്ഞു.
ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പീലിപ്പോസ് തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ബാര്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ ജില്ലാ ജഡ്ജി പി. സോമരാജന്‍ വിതരണം ചെയ്തു. അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍, അഡ്വ. ബിജു എം. തങ്കച്ചന്‍, അഡ്വ. അനില്‍ ഭാസ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.