കോടികളുടെ കളിവീട്! മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി മാതാപിതാക്കള്‍ നല്‍കിയത് കോടികള്‍ വിലവരുന്ന കളിവീട്

Spe-homeസ്വന്തമായി ഒരു കളിവീട് എന്നത് ഏതു കൊച്ചുകുട്ടിയുടെയും വലിയ സ്വപ്‌നമായിരിക്കും. പക്ഷേ, കോടീശ്വരനായ മുത്തച്ഛനും, മോഡലും ധനികയുമായ അമ്മയുമുണ്ടെങ്കില്‍ കളിവീടിനു പകരം കൊട്ടാരം തന്നെയാവുമല്ലോ കുട്ടി ആഗ്രഹിക്കുക. അതാണ് ഇവിടെ സംഭവിച്ചത്. ബിസിനസ് ഭീമന്‍ ബെര്‍ണി എക്കിള്‍സ്‌റ്റോണിന്റെ മകളും ബ്രിട്ടീഷ് മോഡലുമായ ടമാറ എക്കിള്‍സ്‌റ്റോണിന്റെ രണ്ടു വയസുകാരിയായ മകള്‍ സോഫിയയ്ക്ക് ലഭിച്ച കളിവീട് ഒന്നു കാണണം.

വെസ്റ്റ് ലണ്ടനിലെ കെന്‍സിംഗ്ടണിലുള്ള 70 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന ഇവരുടെ ബംഗ്ലാവിന്റെ അതേ മാതൃകയില്‍ നിര്‍മിച്ച കൂറ്റന്‍ കളിവീടാണു കുഞ്ഞിനു സമ്മാനമായി ലഭിച്ചത്. പതിനായിരം പൗണ്ട് മുടക്കി ആന്റിയായ പെട്രയാണ് ഇത് പിറന്നാള്‍ സമ്മാനമായി ഇവള്‍ക്കു നല്‍കിയത്. ദിവസം മുഴുവന്‍ ഇതിനുള്ളില്‍ ചെലവഴിക്കുന്ന സോഫിയ സന്തോഷവതിയാണെന്നാണു അമ്മ പറയുന്നത്.

ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ കുട്ടി എന്നു പല വെബ്‌സൈറ്റുകളും സോഫിയയെ വിശേഷിപ്പിക്കുമ്പോള്‍ സാധാരണക്കാരില്‍ പലരും ഇതിനോടു യോജിക്കുന്നില്ല. ഇത്തരം എടുത്താല്‍ പൊങ്ങാത്ത സമ്മാനങ്ങളല്ല, മാതാപിതാക്കളുടെ സ്‌നേഹവും കരുതലുമാണു കുട്ടികള്‍ക്കു ഈ പ്രായത്തില്‍ വേണ്ടത് എന്നുമാണു ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്ന കമന്റുകള്‍ സൂചിപ്പിക്കുന്നത്.

Related posts