കോതമംഗലം: തൊണ്ടിമുതല്‍ കണെ്ടടുക്കാന്‍ ചെന്ന കോതമംഗലം എസ്‌ഐയും സംഘത്തെയും മര്‍ദിച്ചകേസില്‍ അറസ്റ്റിലായ തങ്കളം ജംഗ്ഷനില്‍ ആക്രിക്കട നടത്തുന്ന തങ്കളം കഴുതക്കാട്ടില്‍ ഷാജി (50), സഹോദരന്‍ അഷറഫ് (42) എന്നിവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. നഗരത്തില്‍ ബൈക്ക് മോഷണത്തിന് പിടിയിലായ രണ്ടു കുട്ടിക്കുറ്റവാളികള്‍ ടിവിഎസ് വിക്ടര്‍ ബൈക്ക് ഇവരുടെ കടയില്‍ 1,300 രൂപ യ്ക്ക് വിറ്റെന്ന് മൊഴി നല്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തൊണ്ടിമുതല്‍ കണെ്ടത്താനായി കോതമംഗലം എസ്‌ഐ സുധീര്‍ മനോഹറും മറ്റു രണ്ടു പോലീസുകാരു കടയിലെത്തിയപ്പോഴാണ് കടയുടമകള്‍ ഇവരെ ആക്രമിച്ചത്. പരിക്കേറ്റ എസ്‌ഐയും പോലിസുകാരും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കടയുടമകളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കൃത്യനിര്‍വഹണത്തില്‍ തടസം വരുത്തിയതിനും ഉദ്യോഗസ്ഥരെ മര്‍ദിച്ചതിനും പ്രതികള്‍ക്കെതിരെ കേസ് എടുത്തു.