കോലഞ്ചേരി: വിവാഹത്തലേന്ന് കാണാതായ വരനെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. യുവാവിന്റെ ഫോണ്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. കോലഞ്ചേരി തമ്മാനിമറ്റം ചിറമ്പാട്ട് ജോണിയുടെ മന് ജിത്തു(28) വിനെയാണ് കാണാതായത്. ഇന്നലെയായിരുന്നു കൂത്താട്ടുകുളം സ്വദേശിനിയായ പെണ്‍കുട്ടിയുമായി ജിത്തുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
ഞായറാഴ്ച്ച രാവിലെ 11 ന് ബ്യൂട്ടി പാര്‍ലറില്‍ പോകാനായി കെഎല്‍ 40 2076 എന്ന നമ്പറിലുള്ള ഡിസ്കവര് ബൈക്കില്‍ വീട്ടില്‍നിന്നിറങ്ങിയ ജിത്തുവിനെ കാണാതാവുകയായിരുന്നു. ജിത്തു വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും ജിത്തുവിനെ കണ്ടെത്താനായിട്ടില്ല. പുത്തന്‍കുരിശ് പോലീസാണ് അന്വേഷണം നടത്തുന്നത്.