കോഴിക്കോട്ട് നൂറ്റമ്പതോളം വാറണ്ട് പ്രതികള്‍ അറസ്റ്റില്‍

alp-arrestകോഴിക്കോട്: വിവിധ കേസുകളില്‍ കോടതിയുടെ വാറണ്ടുണ്ടായിട്ടും മുങ്ങിനടക്കുന്ന നൂറ്റമ്പതോളം പ്രതികളെ സിറ്റിപോലീസ് അറസ്റ്റുചെയ്തു. നോര്‍ത്ത് സബ്ഡിവിഷണില്‍ അമ്പതു പേരും സൗത്തില്‍ 97 പേരുമാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ പിടിയിലായത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് ഡിജിപി പ്രത്യേക നിര്‍ദേശം നല്കിയിരുന്നു. ഇതുപ്രകാരം പോലീസ് പ്രത്യേക പരിശോധ നടത്തുകയായിരുന്നു.

പെറ്റികേസുകള്‍, സ്ത്രീപീഡനം, മോഷണം, അക്രമം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലുള്‍പ്പെട്ടവരാണ് പിടിയാലായവര്‍. ജാമ്യവ്യവസ്ഥ ലംഘിച്ച് മുങ്ങി നടക്കുന്നവരും ഇക്കൂട്ടത്തില്‍പ്പെടും. ജാമ്യം അനുവദിക്കാവുന്ന കേസുകളിലെ പ്രതികളെ കോടതിയുടെ അനുമതിയോടെ ജാമ്യത്തില്‍ വിടും. അല്ലാത്തവരെ റിമാന്‍ഡ് ചെയ്യും. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നും വാറണ്ട് പ്രതികള്‍ എത്രയും വേഗം കീഴടങ്ങണമെന്നും പോലീസ് അറിയിച്ചു.

Related posts