കോഴിക്കോട് സ്വദേശി പോളണ്ടില്‍ ട്രെയിന്‍തട്ടി മരിച്ച സംഭവം: ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യം

kkd-crimeകോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവ് പോളണ്ടില്‍ ട്രയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്നു പരാതി. തൊണ്ടയാട് കൊടമോളിക്കുന്ന് വസന്തത്തില്‍ രാമചന്ദ്രന്റെ മകന്‍ അരുണ്‍ (27) കഴിഞ്ഞമാസം 21ന് ട്രെയിന്‍തട്ടി മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ മൃതദേഹം ഇന്നലെ കോഴിക്കോട്ടെത്തിച്ചു. പോളണ്ടില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ഇന്ന് ഇവിടെ വീണ്ടും പോസ്റ്റ്്‌മോര്‍ട്ടം നടത്തിയ ശേഷം ഉച്ചയോടെ സംസ്കരിക്കും.

അരുണിന്റെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്നു ചൂണ്ടിക്കാട്ടി സഹപാഠികള്‍ പോളണ്ടിലെ ടിഎസ്‌ഐ സര്‍വകലാശാല റെക്ടര്‍ക്കു പരാതി നല്കിയിട്ടുണ്ട്. പോളണ്ടില്‍ ജോലി ചെയ്യുന്നതിനുള്ള അനുമതി നേടിയെടുക്കുന്നതിനായി വന്‍തുക ചിലര്‍ക്കു നല്കിയിരുന്നുവെന്നും എന്നാല്‍ അനുമതി ലഭിച്ചില്ലെന്നുമൊക്കെ സഹപാഠികളുടെ പരാതിയില്‍ പറയുന്നുണ്ട്. മരണം സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ അടുത്തദിവസം പരാതി നല്കും.

Related posts