അ​ണ്ട​ർ-20 ലോ​ക​ക​പ്പ്: യു​ക്രെ​യ്നും ഇ​റ്റ​ലി​യും സെ​മി​യി​ൽ

വാ​ഴ്‌​സ: ഫി​ഫ അ​ണ്ട​ർ-20 ലോ​ക​ക​പ്പി​ൽ യു​ക്രെ​യ്നും ഇ​റ്റ​ലി​യും സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ക്വാ​ർ​ട്ട​റി​ൽ പോ​രാ​ട്ട​ത്തി​ൽ യു​ക്രെ​യ്ൻ കൊ​ളം​ബി​യ​യേും ഇ​റ്റ​ലി മാ​ലി​യേ​യും തോ​ൽ​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന സെ​മി​യി​ൽ ഇ​രു​വ​രും ഏ​റ്റു​മു​ട്ടും.

എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് യു​ക്രെ​യ്ന്‍റെ വി​ജ​യം. മ​ത്സ​ര​ത്തി​ന്‍റെ പ​തി​നൊ​ന്നാം മി​നി​റ്റി​ൽ ഡാ​നി​ലോ സി​കാ​നാ​ണ് ഗോ​ൾ നേ​ടി​യ​ത്. കൊ​ളം​ബി​യ ക​ളി​യി​ൽ ഉ​ട​നീ​ളം പൊ​രു​തി എ​ങ്കി​ലും സ​മ​നി​ല നേ​ടാ​ൻ ആ​യി​ല്ല. 86-ാം മി​നി​റ്റി​ൽ ജോ​ഹാ​ൻ കാ​ർ​ബോ​നെ​റോ ചു​വ​പ്പ് കാ​ർ​ഡ് കി​ട്ടി പു​റ​ത്താ​യ​ത് കൊ​ളം​ബി​യ​യു​ടെ സ​മ​നി​ല പ്ര​തീ​ക്ഷ ത​ക​ർ​ക്കു​ക​യും ചെ​യ്തു.

മാ​ലി​ക്കെ​തി​രെ 4-2നാ​ണ് ഇ​റ്റ​ലി​യു​ടെ വി​ജ​യം. 12-ാം മി​നി​റ്റി​ൽ മാ​ലി താ​രം ഇ​ബ്രാ​ഹി​മ കൊ​നേ​യു​ടെ സെ​ൽ​ഫ് ഗോ​ളാ​ണ് ഇ​റ്റ​ലി​ക്ക് ആ​ദ്യ ലീ​ഡ് സ​മ്മാ​നി​ച്ച​ത്. 21-ാം മി​നി​റ്റി​ൽ ഉ​സ്മാ​ൻ ദി​യാ​കി​റ്റെ ചു​വ​പ്പ് കാ​ർ​ഡ് കി​ട്ടി പു​റ​ത്താ​യ​ത് മാ​ലി​ക്ക് തി​രി​ച്ച​ടി​യാ​യി.

Related posts