കേരളത്തില്‍ ചൈനയില്‍നിന്നും വ്യാജമുട്ട എത്തിയെന്ന വാര്‍ത്ത കുറച്ചു ദിവസങ്ങളായി കിടന്നു കറങ്ങുന്നു. വ്യാജമുട്ട കണ്ടു പിടിച്ചതായും കണ്ടു പിടിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പരക്കുന്നു. ഏതായാലും മലയാളികള്‍ ഇപ്പോള്‍ ചൈനീസ് വ്യാജമുട്ടകളെ വിടാന്‍ ഒരുക്കമില്ലെന്ന മട്ടാണ്. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകളും വീഡിയോ ഷെയറിംഗുകളുമാണ് നടക്കുന്നത്. വ്യാജമുട്ട ഉണ്ടാക്കുന്നത് എങ്ങനെയാണെന്നുള്ള വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ പരക്കുകയാണ്.
കോഴി മുട്ട അഥവ ചൈനീസ് മുട്ട ! വ്യാജമുട്ട കണ്ടുപിടിച്ചാലും ഇല്ലെങ്കിലും ചൈനയില്‍ ഉല്പാദനം തകൃതി; വ്യാജമുട്ട ഉണ്ടാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
