നീതികിട്ടാതെ വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഓച്ചിറ പോലീസിനെതിരെ ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടശേഷമാണ്ജീ വനൊടുക്കാൻ ശ്രമിച്ചത്; സ്റ്റേഷനിൽ സംഭവിച്ചതിനെക്കുറിച്ചുള്ള പോസ്റ്റ് ഇങ്ങനെ…

കൊ​ല്ലം: ഓ​ച്ചി​റ​യി​ല്‍ പ്ലസ് വൺ വി​ദ്യാ​ര്‍​ഥി വി​ഷ​ക്കാ​യ ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ഓ​ച്ചി​റ പോ​ലീ​സി​നെ​തി​രെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പെ​ഴു​തി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച ശേ​ഷം ആ​ത്മ​ഹ​ത്യ​ക്ക്ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട സു​ഹൃ​ത്തു​ക്ക​ളെ​ത്തി ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നിലവിൽ വി​ദ്യാ​ര്‍​ഥി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

ഈ ​മാ​സം 23ന് ​വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ സ്‌​കൂ​ളി​ല്‍​വ​ച്ച് അ​ടി​പി​ടി ഉ​ണ്ടാ​യി. എ​ന്നാ​ല്‍ കേ​സ് പോ​ലീ​സി​ന് മു​മ്പി​ലെ​ത്തി​യ​പ്പോ​ള്‍ ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ജ​യി​ലി​ല​ട​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം.

ഇ​വ​രെ മ​ര്‍​ദി​ച്ച സം​ഘ​ത്തി​ന്‍റെ ഭാ​ഗ​ത്താ​ണ് പോ​ലീ​സ് നി​ല​കൊ​ണ്ട​തെ​ന്നും വി​ദ്യാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം പോ​ലീ​സ് നി​ഷേ​ധി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​രി തി​രി​ഞ്ഞ് ത​മ്മി​ല​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രുകൂ​ട്ട​രും പ​രാ​തി ന​ല്‍​കി​യ​തോ​ടെ ഇ​വ​രെ സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ച് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment