കാണ്‍പുര്‍: ന്യൂസിലന്‍ഡ് സ്പിന്നര്‍ മാര്‍ക് ക്രെയ്ഗിന് ഇന്ത്യക്കെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. പേശീവലിവിനെ തുടര്‍ന്നാണ് ക്രെയ്ഗിനെ ഒഴിവാക്കിയത്. സ്പിന്നര്‍ ജീത്തന്‍ പട്ടേല്‍ പകരം ടീമിലെത്തി. 2013 ജനുവരിയിലാണ് പട്ടേല്‍ ഒടുവില്‍ ന്യൂസിലന്‍ഡ് കുപ്പായം അണിഞ്ഞത്.കാണ്‍പുരില്‍ നന്നായി പന്തെറിഞ്ഞ ക്രെയ്ഗിന്റെ അഭാവം കിവീസിന് കനത്ത തിരിച്ചടിയാണെന്ന് കോച്ച് മൈക്ക് ഹെസണ്‍ പറഞ്ഞു.
നാലാഴ്ചത്തെ വിശ്രമമാണ് ക്രെയ്ഗിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യന്‍ പര്യടനത്തിന് എത്തിയ കിവീസിനെ പരിക്ക് വേട്ടയാടുകയാണ്. പരിശീലന മത്സരത്തിനിടെ പരിക്കേറ്റ് ടിം സൗത്തി നാട്ടിലേക്ക് മടങ്ങിയിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റ ഓള്‍ റൗണ്ടര്‍ ജയിംസ് നീഷത്തിന് കാണ്‍പുര്‍ ടെസ്റ്റില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നു. വിക്കറ്റ് കീപ്പര്‍ ബി.ജെ.വാട്‌ലിംഗും പരിക്കിന്റെ പിടിയിലാണ്. അതിനിടെയാണ് സ്പിന്നര്‍ മാര്‍ക് ക്രെയ്ഗും നാട്ടിലേക്കു മടങ്ങുന്നത്.