നി​ർ​ധ​ന യു​വാ​വി​നു ചികിത്സാസഹായമായി നൽകിയ അതേ താലി മാല പെരുന്നാൾ സമ്മാനമായി തിരികെയെത്തി; എടക്കരയില്‍ നടന്ന സംഭവം ഇങ്ങനെ…

എ​ട​ക്ക​ര: ഹൃ​ദ്രോ​ഗി​യാ​യ യു​വാ​വി​ന്‍റെ ചി​കി​ത്സാ സ​ഹാ​യ​ത്തി​നു ന​ൽ​കി​യ താ​ലി​മാ​ല ദ​ന്പ​തി​മാ​ർ​ക്ക് പെ​രു​ന്നാ​ൾ സ​മ്മാ​ന​മാ​യി തി​രി​കെ വാ​ങ്ങി​ന​ൽ​കി വി​ദേ​ശ മ​ല​യാ​ളി.

പോ​ത്തു​ക​ല്ലി​ലെ സ​ച്ചി​ൻ-​ഭ​വ്യ ദ​ന്പ​തി​മാ​ർ വെ​ളു​ന്പി​യം​പാ​ടം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ചി​കി​ത്സ​യ്ക്ക് ന​ൽ​കി​യ താ​ലി​മാ​ല​യാ​ണ് ചി​കി​ത്സാ ക​മ്മി​റ്റി​യി​ൽ നി​ന്നു വി​ല ന​ൽ​കി വാ​ങ്ങി വെ​ളു​ന്പി​യം​പാ​ടം സ്വ​ദേ​ശി ഭ​വ്യ​ക്ക് പെ​രു​ന്നാ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

അ​ർ​ബു​ദ രോ​ഗി​യാ​യി​രു​ന്ന ഭ​വ്യ​ക്ക് നാ​ടൊ​ന്നി​ച്ച്, ഒ​രേ മ​ന​സോ​ടെ ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.

നാ​ടി​ന്‍റെ​യും സു​മ​ന​സു​ക​ളു​ടെ​യും പ്രാ​ർ​ഥ​ന​യാ​ൽ ഭ​വ്യ​യു​ടെ അ​സു​ഖം ഭേ​ദ​പ്പെ​ട്ടു​വ​രി​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ഹൃ​ദ്രോ​ഗി​യാ​യ പോ​ത്തു​ക​ൽ സ്വ​ദേ​ശി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടു​കാ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

ഈ ​വി​വ​രം സ​ച്ചി​നും ഭ​വ്യ​യും അ​റി​ഞ്ഞു. തു​ട​ർ​ന്നു യാ​തൊ​രു സ​ങ്കോ​ച​വു​മി​ല്ലാ​തെ ഭ​വ്യ​യു​ടെ താ​ലി​മാ​ല ചി​കി​ത്സാ സ​ഹാ​യ​ത്തി​ലേ​ക്കു ന​ൽ​കി.

എ​ന്നാ​ൽ സ​ച്ചി​നെ​യും ഭ​വ്യ​യെ​യും അ​ന്പ​ര​പ്പി​ച്ചു​കൊ​ണ്ട് അ​തേ താ​ലി​മാ​ല ചി​കി​ത്സാ ക​മ്മി​റ്റി​യി​ൽ നി​ന്നു വി​ല​കൊ​ടു​ത്തു വാ​ങ്ങി തി​രി​ച്ചു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് വെ​ളു​ന്പി​യം​പാ​ട​ത്തെ അ​ബൂ​ട്ടി​യെ​ന്ന വി​ദേ​ശ മ​ല​യാ​ളി.

പെ​രു​ന്നാ​ൾ ദി​വ​സം രാ​വി​ലെ അ​ബൂ​ട്ടി വി​ദേ​ശ​ത്തു നി​ന്നു സ​ച്ചി​നെ ഫോ​ണി​ൽ വി​ളി​ച്ച് വെ​ളു​ന്പി​യം​പാ​ട​ത്തെ ത​റ​വാ​ട്ടു വീ​ട്ടി​ൽ എ​ത്ത​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പെ​രു​ന്ന​ള​ല്ലേ, ഭ​വ്യ​യെ​യും കൂ​ട്ടി വീ​ട്ടി​ൽ പോ​യി പാ​യ​സ​മൊ​ക്കെ ക​ഴി​ച്ചു പോ​രാം. മ​റ​ക്കാ​തെ പോ​ക​ണം. കു​റ​ച്ച് ക​ഴി​യു​ന്പോ​ൾ ജ്യേ​ഷ്ഠ​ൻ വി​ളി​ക്കു​മെ​ന്നു അ​ബൂ​ട്ടി പ​റ​ഞ്ഞു.

പ​റ​ഞ്ഞു തീ​രും മു​ന്പു അ​ബൂ​ട്ടി​യു​ടെ ജ്യേ​ഷ്ഠ​ന്‍റെ​യും വി​ളി വ​ന്നു. നാ​ട്ടി​ലെ പെ​രു​ന്നാ​ൾ സ​ൽ​ക്കാ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ സ​ച്ചി​നും ഭ​വ്യ​യും അ​ബൂ​ട്ടി​യു​ടെ വീ​ട്ടി​ൽ ഉ​ച്ച​ക്ക് ശേ​ഷ​മെ​ത്തി.

പാ​യ​സം ക​ഴി​ച്ചു സ്നേ​ഹ സം​ഭ​ഷ​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ് മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്പോ​ൾ അ​ബൂ​ട്ടി​യു​ടെ കു​ടും​ബം ഒ​രു സ​ർ​പ്രൈ​സ് ഉ​ണ്ടെ​ന്നു പ​റ​ഞ്ഞു ഒ​രു ബോ​ക്സി​ൽ നി​ന്നു സ്വ​ർ​ണ​മാ​ല സ​ച്ചി​നും ഭ​വ്യ​ക്കും നേ​രെ നീ​ട്ടി.

ഇ​തു നി​ങ്ങ​ൾ​ക്കു​ള്ള​താ​ണ്. ഇ​തു വാ​ങ്ങി​ക്ക​ണ​മെ​ന്ന് കു​ടും​ബ​മൊ​ന്നാ​കെ അ​വ​രോ​ടാ​വ​ശ്യ​പ്പെ​ട്ടു.

മാ​ല വാ​ങ്ങി​യ ഭ​വ്യ​യും സ​ച്ചി​നും ആ​കെ ത​രി​ച്ചു​പോ​യി. കു​റ​ച്ച് ദി​വ​സം മു​ന്പ് നി​റ​മ​ന​സോ​ടെ ഭ​വ്യ നി​ർ​ധ​ന യു​വാ​വി​നു വേ​ണ്ടി ഊ​രി ന​ൽ​കി​യ അ​തേ താ​ലി​മാ​ല​യാ​യി​രു​ന്നു അ​ത്.

മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന് മു​ന്നി​ൽ ത​ല​കു​നി​ച്ചാ​ണ് സ​ച്ചി​നും ഭ​വ്യ​യും തിരി​കെ​പ്പോ​യ​ത്.

Related posts

Leave a Comment