കണ്ണൂര്‍: നിരന്തരം ഗതാഗത നിയമം ലംഘിക്കുന്നതായി നിരീക്ഷണ കാമറകളില്‍ പതിഞ്ഞ വാഹനങ്ങള്‍ക്കെതിരെ നടപടിക്കായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഓരോ ഓഫീസിലും പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചതായി ആര്‍ടിഒ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറകളില്‍ വേഗനിയന്ത്രണം മറികടക്കുന്നതടക്കമുള്ള കുറ്റങ്ങള്‍ ചില വാഹനങ്ങള്‍ ആവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രത്യേക സ്ക്വാഡുകള്‍ ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള ശിക്ഷാ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കി.
ഇതിന്റെ വിവരങ്ങള്‍ ളശില ൃലാശേേമിരല രമാലൃമ ൗെൃ്ലശഹഹമിരല ്യെേെലാ എന്ന ലിങ്ക് വഴി അറിയാം. ഇതേ ലിങ്കിലെ ഇ-പേമെന്റ്് സംവിധാനത്തിലൂടെയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഓഫീസില്‍ നേരിട്ടോ പിഴ അടക്കാന്‍ സൗകര്യമുണ്ടാകും. നിരീക്ഷണ കാമറ വഴി കണ്ടുപിടിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കു നോട്ടീസ് ലഭിച്ചിട്ടും പിഴ അടക്കാത്തവര്‍ നവംബര്‍ 30 നകം പിഴ അടച്ച് തുടര്‍ നടപടികളില്‍നിന്ന് ഒഴിവാകേണ്ടതാണ്. അല്ലാത്തപക്ഷം ലൈസന്‍സ് റദ്ദാക്കല്‍, പ്രോസിക്യൂഷന്, രജിസ്ട്രേഷന് റദ്ദാക്കല്‍ തുടങ്ങിയ നടപടികള്‍ കൈക്കൊള്ളുമെന്നും ആര്‍ടിഒ അറിയിച്ചു.