ബോളിവുഡ് പ്രണയജോഡികളായ ദീപികയും റണ്‍വീര്‍ സിങും വിവാഹിതരാകാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍ ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന് മാത്രമല്ല. ദീപിക ഗര്‍ഭിണിയാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. തുടക്കത്തില്‍ ദീപികയോ റണ്‍വീറോ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ ദീപിക വ്യാജ പ്രചാരണങ്ങളോട് പ്രതികരിച്ചു. എന്റെ വിവാഹം കഴിഞ്ഞിട്ടില്ല. ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തയും തെറ്റാണ്- ദീപിക പറഞ്ഞു.
ഗര്‍ഭിണിയല്ല, വിവാഹവാര്‍ത്തയും സത്യമല്ല
