ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

tcr-maranamതിരുവില്വാമല: പാറമേല്‍പടി പാറക്കടവ് ഗണപതി ക്ഷേത്രത്തിനു സമീപം ഗായത്രിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ഒരാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കൊണ്ടാഴി പാറമേല്‍പടി അകമ്പാടത്ത് കീര്‍ത്തിയില്‍ സുരേഷിന്റെ മകന്‍ വിഷ്ണു (18), പാറമേല്‍പടി താഴത്തെപ്പടി കീര്‍ത്തിയില്‍ പ്രസാദിന്റെ മകന്‍ പ്രവീണ്‍ (17), എന്നിവരാണു മരിച്ചത്. ഇവരുടെ കൂട്ടുകാരന്‍ സായികൃഷ്ണ (20) യെയാണു പ്രദേശവാസിയായ കനക ന്‍ എന്നയാള്‍ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു ദാരുണസംഭവം. കൂട്ടുകാരായ അഞ്ചുപേര്‍ ഗായത്രിപ്പുഴയില്‍ കുളിച്ചുകൊണ്ടിരിക്കെയാണു മൂന്നുപേര്‍ മുങ്ങിപ്പോയത്.

നാട്ടുകാര്‍ ഓടിക്കൂടി ഇവരെ കരയ്ക്കു കയറ്റിയെങ്കിലും രണ്ടുപേര്‍ മരിക്കുകയായിരുന്നു.മൃതദേഹങ്ങള്‍ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പഴയന്നൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.     പ്രവീണ്‍ തിരുവില്വാമല എസ്ഡിഎ ഇംഗ്ലീഷ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. അമ്മ: സുധ. സഹോദരന്‍: പ്രസൂണ്‍. വിഷ്ണു മുംബൈയില്‍ ഡിഗ്രിക്കു പഠിക്കുകയാണ്. അമ്മ: ശ്രീജ. സഹോദരന്‍: അജയ്.

Related posts