ഗുരുതര സുരക്ഷാവീഴ്ച! എടിഎം കാര്‍ഡുകളില്‍ ശത്രു വൈറസ്, 32 ലക്ഷം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

ATMമുംബൈ: രാജ്യത്തെ ബാങ്കുകളുടെ എടിഎം ശൃംഖലയിലും ഡെബിറ്റ് കാര്‍ഡ് സംവിധാനത്തിലും ഗുരുതര സുരക്ഷാവീഴ്ച കണ്ടെത്തി. അനേകലക്ഷം കാര്‍ഡുകള്‍ പിന്‍വലിക്കേണ്ടിവരും. കാര്‍ഡുകളിലും എടിഎമ്മുകളിലും ശത്രുവൈറസു(മാലവേര്‍)കളെ കടത്തിവിട്ടതായി കണ്ടെത്തി. ഇതിന്റെ ഉത്ഭവം എവിടെയാണെന്നു മനസിലായിട്ടില്ല. പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ കാര്‍ഡുകളില്‍ സുരക്ഷാവീഴ്ച കണ്ടെത്തി.

ഇതോടെ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചു. 32 ലക്ഷം കാര്‍ഡുകള്‍ ഇന്നലെ വരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇവയ്ക്കു പകരം പുതിയ കാര്‍ഡ് നല്‍കുകയോ പാസ്‌വേഡ് മാറ്റാന്‍ ആവശ്യപ്പെടുകയോ ചെയ്യും. വീസ, മാസ്റ്റര്‍കാര്‍ഡ്, റൂപേ തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമുകളിലുള്ള കാര്‍ഡുകളിലും സുരക്ഷാവീഴ്ച കണ്ടെത്തി.

Related posts