ഗോവിന്ദാപുരത്ത് കെഎസ്ആര്‍ടിസിബസില്‍ കടത്തിയ ഒരുകിലോ കഞ്ചാവ് പിടികൂടി

PKD-ARRESTKACHAVUമുതലമട: കെഎസ്ആര്‍ടിസി ബസില്‍ സ്കൂള്‍ബാഗില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന ഒരുകിലോ കഞ്ചാവ് എക്‌സൈസ് പരിശോധനയില്‍ പിടികൂടി.സംഭവത്തില്‍ മൂവാറ്റുപുഴ ജോസിന്റെ മകന്‍ ആന്റണി ജോസിനെ (26) അറസ്റ്റുചെയ്തു. ഇന്നുപുലര്‍ച്ചെ ഒന്നിന് ഗോവിന്ദാപുരം എക്‌സൈസ് ചെക്കുപോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.

പഴനിയില്‍നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്നു ബസിലാണ് കഞ്ചാവ് കടത്തിയത്. മൂവാറ്റുപുഴയില്‍ കോളജ്, സ്കൂള്‍ വിദ്യാര്‍ഥികള്‍, ഡ്രൈവര്‍മാര്‍,മറ്റു ചില്ലറ വില്പനക്കാര്‍ എന്നിവര്‍ക്കായി കൊണ്ടുപോകുന്നതാണ് കഞ്ചാവെന്ന് ഇയാള്‍ മൊഴിനല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടികൂടിയ കഞ്ചാവും പ്രതിയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കാര്‍ത്തിക്, സിഇഒമാരായ വിനോദ്കുമാര്‍, ജിസ്‌ജോസ് എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.

കെഎസ്ആര്‍ടിസി ബസ് തുടങ്ങണം കല്ലടിക്കോട്: കല്ലടിക്കോട്ടുനിന്നു കോണിക്കഴി വഴിയും മണിക്കശേരി വഴിയും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ജെഡിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  സി.കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. കെ.ജെ.നൈനാന്‍, കോയക്കുട്ടി, എഎസ്‌കെ ദാസ് എന്നിവര്‍ പ്രസംഗിച്ചു.

Related posts