മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ബാറ്റിംഗ് പരിശീലകനായി മുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഗ്രേം ഹിക്കിനെ നിയമിച്ചു. 2020 മാര്‍ച്ച് വരെ നാലുവര്‍ഷത്തെക്കാണ് നിയമനം. ഓസീസിന്റെ താല്‍ക്കാലിക പരിശീലകനായി നിയമിതനായ ഹിക്കിന്റെ കരാര്‍ നീട്ടുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഹിക്കിന്റെ പരിശീലനത്തിന്‍ കീഴില്‍ ഓസീസ് ബാറ്റിംഗ് നിരയ്ക്കുമെച്ചപ്പെടാന്‍ സാധിച്ചിട്ടുണ്ട്. ഹിക്കിന്റെ പ്രകടനത്തില്‍ തങ്ങള്‍ തൃപ്തരാണെന്ന് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നു.
ഗ്രേം ഹിക്ക് ഓസീസ് ബാറ്റിംഗ് പരിശീലകന്‍
