ഗ്‌ളോക്കോമ

eyeകണ്ണിലെ മര്‍ദം വര്‍ധിക്കുന്നതുമൂലമുണ്ടാകുന്ന രോഗമാണ് ഗ്ലോക്കോമ. ഇതു ക്രമേണ കണ്ണിലെ ഒപ്റ്റിക് ഞരമ്പിനെ തകരാറിലാക്കുന്നു. കാഴ്ചയില്‍ മങ്ങല്‍ അനുഭവപ്പെടുന്നു. ക്രമേണ ഇത് അന്ധതയിലേക്കു നയിക്കുന്നു. കാഴ്ചയുടെ സിഗ്നലുകളെ തലച്ചോറിലേക്ക് അയയ്ക്കുന്നത് ഒപ്റ്റിക് ഞരമ്പു വഴിയാണ്. ഗ്ലോക്കോമ ചികിത്സിക്കാതെ അവഗണിക്കുന്നത് അപകടമാണ്. അതുപോലെതന്നെ അനിയന്ത്രിതമായ ഗ്ലോക്കോമയും.

ലക്ഷണങ്ങള്‍

കാഴ്ചശക്തിയുടെ നിശ്ശബ്ദ കൊലയാളിയെന്നാണ് ഗ്ലോക്കോമ അറിയപ്പെടുന്നത്. സാധാരണയായി വേദന അനുഭവപ്പെടാറില്ല. കാഴ്ചശക്തിയില്‍ കാര്യമായ കുറവുണ്ടാകുമ്പോഴാണ് പലപ്പോഴം അസുഖം തിരിച്ചറിയുന്നത്. എന്നാല്‍ ഗ്ലോക്കോമ തീവ്രമാകുമ്പോള്‍ മറ്റു ചില ലക്ഷണങ്ങള്‍ പ്രകടമാകും.
* കാഴ്്ചയില്‍ മങ്ങള്‍ * ലൈറ്റിനു ചുറ്റും വലയമുളളതായി അനുഭവപ്പെടുക.* തീവ്രമായ കണ്ണുവേദന
* തലചുറ്റല്‍ *  ഛര്‍ദ്ദി * കണ്ണു ചുവക്കുക
ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ നേത്രരോഗവിദഗ്ധന്റെ ഉപദേശം തേടാവുന്നതാണ്. പൂര്‍ണമായ കാഴ്ചക്കുറവിലേക്കു നീങ്ങുന്നതൊഴിവാക്കാന്‍ ഇതുപകരിക്കും.

രോഗനിര്‍ണയം

1. ടോണോമീറ്റര്‍ ഉപയോഗിച്ചുളള പരിശോധന- സാധാരണ നേത്രപരിശോധനകളില്‍ ടോണോമീറ്റര്‍ ഉപയോഗിച്ചാണ് കണ്ണിനുളളിലെ മര്‍ദ്ദം( ശിൃേമ ീരൗഹമൃ ുൃലൗൈൃല കഛജ) പരിശോധിക്കുന്നത്്. ഉയര്‍ന്ന കഛജ സൂചിപ്പിക്കുന്നത് കണ്ണിനുളളിലെ അക്വസ് ഹ്യൂമര്‍ ദ്രവത്തിന്റെ അളവിലുളള തകരാറാണ്. അക്വസ് ദ്രവത്തിന്റെ അളവു ക്രമാതീതമായി വര്‍ധിക്കാനും തീരെ കുറയാനുൂം സാധ്യതയുണ്ട്്്. സാധാരണഗതിയില്‍ 12-22 ാാ/ ഒഴ ആണ് കണ്ണിനുളളിലെ നോര്‍മല്‍ മര്‍ദ്ദം. കഛജ യുടെ അളവ് 22 ല്‍ കൂടുതലാണെങ്കില്‍ ഗ്ലോക്കോമ ലക്ഷണങ്ങള്‍ക്കു സാധ്യത ഏറെയാണ്. ഈ അവസ്ഥയാണ് ഓകുലാല്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്നറിയപ്പെടുന്നത്.
2. സ്കാനിംഗ് ലേസര്‍ പൊളാരിമെട്രി
3. ഒപ്റ്റിക്കല്‍ കൊഹറന്‍സ് ടോമോഗ്രഫി
4. കോണ്‍ഫോക്കല്‍ സ്കാനിംഗ് ലേസര്‍ ഓഫ്താല്‍മനോസ്‌കോപി
5. വിഷ്വല്‍ ഫീല്‍ഡ് ടെസ്റ്റിംഗ്

ചികിത്സ

രോഗത്തിന്റെ തീവ്രതയനുസരിച്ചാണ് ചികിത്സ നിര്‍ണയിക്കുന്നത്. ഐ ഡ്രോപ്‌സ് ഒഴിച്ചും മരുന്നുകള്‍ കഴിച്ചും കണ്ണിലെ മര്‍ദ്ദം കുറയ്ക്കുന്ന ചികിത്സാരീതിയാണ് പ്രാഥമികമായി സ്വീകരിച്ചുവരുന്നത്്. ഗ്ലോക്കോമ വന്നാല്‍ സാധാരണയായി വേദന അനുഭവപ്പെടാറില്ലാത്തതിനാല്‍ രോഗികള്‍ കണ്ണില്‍ മരുന്നൊഴിക്കുന്നതില്‍ വേണ്ടത്ര നിഷ്ഠ പുലര്‍ത്താറില്ല. ഇതൊഴിവാക്കണം. ഇക്കാര്യത്തില്‍ ശ്രദ്ധ കാട്ടിയില്ലെങ്കില്‍ പൂര്‍ണ അന്ധതയാവും ഫലം. മറ്റു ചികിത്സാരീതികള്‍ ചുവടെ.
1. ഗ്ലോക്കോമ സര്‍ജറി
2. ലേസര്‍ ചികിത്സ
3. മരുന്നുകള്‍ ഉപയോഗിച്ചുളള ചികിത്സ

ഇവരില്‍ ഗ്ലോക്കോമയ്ക്കുളള സാധ്യത ഏറെ

1. 60 വയസിനു മുകളിലുളളവരില്‍ ഗ്ലോക്കോമയ്ക്കുളള സാധ്യത ഏറെയാണ്.
2. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയരോഗങ്ങള്‍, ഹൈപ്പോ തൈറോയ്ഡിസം എന്നിവയുളളവരില്‍ ഗ്ലോക്കോമയ്ക്കുളള സാധ്യത വര്‍ധിക്കും.
3. പാരമ്പര്യഘടകങ്ങള്‍
4. റെറ്റിന കണ്ണില്‍ നിന്നു വേര്‍പെടുന്ന അവസ്ഥ, കണ്ണിലുണ്ടാകുന്ന മുഴകള്‍, ഹ്രസ്വദൃഷ്ടി എന്നിവയുളളവരില്‍ ഗ്ലോക്കോമയ്ക്കുളള സാധ്യത വര്‍ധിക്കും.
5. കോര്‍ട്ടിക്കോ സ്റ്റിറോയ്ഡ് ഐ ഡ്രോപ്‌സ് ദീര്‍ഘനാള്‍ ഉപയോഗിക്കുന്നവരില്‍ ഗ്ലോക്കോമയ്ക്കുളള സാധ്യതയുണ്ടെന്നു വിദഗ്ധര്‍.

ശ്രദ്ധിക്കുക

1. ജീവിതശൈലിയില്‍ കാര്യമായ മാറ്റം വരുത്തുക.
രക്തസമ്മര്‍ദം കുറയ്ക്കുന്നതിന് ഇതു സഹായിക്കും രക്തസമ്മര്‍ദം കുറയ്ക്കുന്നതു വഴി കണ്ണിലെ മര്‍ദ്ദവും കുറയ്ക്കാം. ശരീരത്തിലെ ഇന്‍സുലിന്റെ അളവു നിയന്ത്രിക്കുക. പഞ്ചസാരയും ധാന്യങ്ങളും ഉപയോഗിക്കുന്നതില്‍ നിയന്ത്രണം പാലിക്കുക. ഇന്‍സുലിന്‍ കൂടുകയാണെങ്കില്‍ സ്വാഭാവികമായും രക്തസമ്മര്‍ദം വര്‍ധിക്കും.
2. വ്യായാമം ശീലമാക്കുക. വ്യായാമം ചെയ്യുന്നതിലൂടെ ഇന്‍സുലിന്റെ അളവു നിയന്ത്രിക്കാം.
3. ഒമേഗ 3 ഫാറ്റായ ഡിഎച്ച്എ അടങ്ങിയ ഭക്ഷണം കഴിക്കുക.
4. പച്ച നിറമുളള ഇലക്കറികള്‍, ചീര, മുട്ടയുടെ മഞ്ഞക്കരു എന്നിവ ആഹാരത്തിലുള്‍പ്പെടുത്തുക
5. വറുത്ത ചിക്കന്‍, എണ്ണയില്‍ പൊരിച്ച പലഹാരങ്ങള്‍ എന്നിവ കഴിക്കുന്നതില്‍ നിയന്ത്രണം പാലിക്കുക.
6. കായികവിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കണ്ണിനു മുറിവുണ്ടാകാതെ ശ്രദ്ധിക്കുക.

Related posts