ചങ്ങനാശേരി ഡിവൈഎസ്പി അജിത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍

alp-medalajithചങ്ങനാശേരി: കഴിഞ്ഞ ആഴ്ചയില്‍ ചങ്ങനാശേരി ഡിവൈഎസ്പിയായി ചുമതലയേറ്റ ഡിവൈഎസ്പി വി.അജിത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലല്‍. സുസ്ത്യര്‍ഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍, 82 റിവാര്‍ഡുകള്‍, നാല് കമന്റേഷന്‍, ഒരു ബാഡ്ജ് ഓഫ് ഓണര്‍ എന്നിവ ഇതിന് മുന്‍പ് ലഭിച്ചിട്ടുണ്ട്. ഷാര്‍ജ സെക്‌സ് റാക്കറ്റ്, വാളകം കേസ്, സോളാര്‍ കേസ്, എന്‍ട്രിക്കാലക്‌സി കേസ് തുടങ്ങിയ കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി കോഴിക്കോട് ടൗണ്‍, അടൂര്‍, സൗത്ത് പറവൂര്‍ എന്നിവിടങ്ങളിലും ഡിവൈഎസ്പിയായി അടൂര്‍, കൊല്ലം സിറ്റി, പത്തനംതിട്ട വിജിലന്‍സ്, കോട്ടയം എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്

Related posts