ചട്ടം ലംഘിച്ച് പ്രദര്‍ശിപ്പിച്ച തെരഞ്ഞെടുപ്പ്പ്രചാരണ സാമഗ്രികള്‍ നീക്കംചെയ്തു

ktm-posterkeerumപാലക്കാട്: ജില്ലാ കളക്ടര്‍ പി മേരിക്കുട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലയിലെ 12 നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പൊതുസ്ഥലത്തെ തെരഞ്ഞെടുപ്പു സാമഗ്രികള്‍ ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡ് നീക്കം ചെയ്തു. 12 മണ്ഡലങ്ങളിലെയും ആന്റി ഡീ ഫേസ്‌മെന്റ് സ്ക്വാഡിനെ കൂടാതെ ജില്ലയില്‍ മൊത്തം നിരീക്ഷണം നടത്തുന്ന 13-ാമത്തെ സ്ക്വാഡ് ഇതുവരെ 3140 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. 1800 പോ സ്റ്ററുകളും 80 ബാന റുകളും 60 ഫ്‌ളക്‌സുകളും 1200 കൊടിതോര ണങ്ങളുമാണ് ജില്ലാതലസംഘം നീക്കം ചെയ്തത്. ഇതു കൂടാതെ പാലക്കാട് നിയോജക മണ്ഡല ത്തിലെ സ്ക്വാഡ് 4482 പോസ്റ്ററുകളും 402 ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്തു.

തൃത്താല നിയോജകമണ്ഡലത്തില്‍ നിന്നും 974 പോസ്റ്ററുകളും 30 ബാനറുകള്‍ 396 ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്തു. പട്ടാമ്പി നിയോജക മണ്ഡലത്തില്‍ 5886 പോസ്റ്ററുകളും 282 ബാനറുകളും നീക്കം ചെയ്തു ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ 5074 പോസ്റ്ററുകളും 221 ബാനറു കളും 788 കൊടി തോരണങ്ങളും നീക്കം ചെയ്തു. ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ 3186 പോസ്റ്ററുകളും 59 ബാനറുകളും 6 ഫ്‌ളക്‌സ് ബോര്‍ഡുകളും 275 കൊടി തോരണങ്ങളം സ്ക്വാഡ് അംഗ ങ്ങള്‍ നീക്കം ചെയ്തു. കോങ്ങാട് നിയോജക മണ്ഡലത്തില്‍ 954 പോസ്റ്ററുകളും 127 ബാ നറുകളും 33 കൊടി തോരണങ്ങളം സ്ക്വാഡ് അംഗങ്ങള്‍ നീക്കം ചെയ്തു.

മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ 2800 പോസ്റ്ററുകളും 243 ബാനറുകള്‍, 145 ഫ്‌ളക്‌സ് ബോര്‍ഡുകളും 26 കൊടി തോരണങ്ങളം സ്ക്വാഡ് അംഗങ്ങള്‍ നീക്കം ചെയ്തു. മലമ്പുഴ നിയോജക മണ്ഡലത്തില്‍ 1366 പോസ്റ്ററുകളും 132 ബാനറുകളും 98 ഫ്‌ളക്‌സ് ബോര്‍ഡുകളും 150 കൊടി തോരണങ്ങളം സ്ക്വാഡ് അംഗങ്ങള്‍ നീക്കം ചെയ്തു. തരൂര്‍ നിയോജക മണ്ഡലത്തില്‍ 1945 പോസ്റ്ററുകളും 12 ഫ്‌ളക്‌സ് ബോര്‍ഡു കളും 120 കൊടി തോരണങ്ങളം സ്ക്വാഡ് അംഗങ്ങള്‍ നീക്കം ചെയ്തത്. ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍ 1450 പോസ്റ്ററുകളും 27 ബാനറുകളും 65 ഫ്‌ളക്‌സ് ബോര്‍ഡുകളും 2450 കൊടി തോരണങ്ങളം സ്ക്വാഡ് അംഗങ്ങള്‍ നീക്കം ചെയ്തു. നെന്മാറ നിയോജക മണ്ഡലത്തില്‍ 3464 പോസ്റ്ററുകളും 124 ഫ്‌ളക്‌സ് ബോര്‍ഡുകളും 366 കൊടി തോരണങ്ങളം നീക്കം ചെയ്തു. ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ 2362 പോസ്റ്ററുകളും 186 ഫ്‌ളക്‌സ് ബോര്‍ഡുകളും 60 കൊടി തോരണങ്ങളം ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡ് അംഗങ്ങള്‍ നീക്കം ചെയ്തതായി ജില്ലാകളക്ടര്‍ അറിയിച്ചു.

Related posts