വരള്‍ച്ചയില്‍നിന്നു നാടിനെ രക്ഷിക്കാനും ജലം പഴാക്കാതിരിക്കാനും അധികൃതരുടെ പുതിയ മാര്‍ഗം. വെള്ളം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള രാവിലെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. കാര്‍ കഴുകുന്നവരില്നിന്നും ചെടി നനയ്ക്കുന്നവരില്നിന്നും 2,000 രൂപ വീതം പിഴ ഈടാക്കാനാണ് തീരുമാനം.
രാവിലെ 5.30 മുതല്‍ 8.30 വരെയാണു നിയന്ത്രണം. ജലം പാഴാക്കിക്കളയുന്നവരെ പിടികൂടാന്‍ മുനിസിപ്പാലിറ്റിയുടെ പ്രത്യേക സ്ക്വാഡ് ഈ മാസം 15 മുതല്‍ ജൂണ്‍ 30 വരെ സിറ്റിയുടെ പലഭാഗങ്ങളിലും നിരീക്ഷണം നടത്തുമെന്നു ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്പറേഷന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി.കെ. ധവാന് പറഞ്ഞു.