റിയോ ഡി ഷാനെറോ: പാരാലിമ്പിക്‌സില്‍ വെള്ളി നേടി ഇന്ത്യയുടെ ദീപ മാലിക് പുതിയ ചരിത്രമെഴുതി. ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത പാരാലിമ്പിക്‌സില്‍ മെഡല്‍ നേടുന്നത്. വനിതകളുടെ ഷോട്ട്പുട്ട് എഫ്-53 ഇനത്തിലാണ് ദീപ വെള്ളി നേട്ടം കൈവരിച്ചത്. ആറ് ഉദ്യമങ്ങളില്‍ ദീപയുടെ 4.61 മീറ്റര്‍ ഏറ്റവും മികച്ചുനിന്നു. ഈ മെഡലോടെ റിയോയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. വെള്ളി നേടിയ ദീപയ്ക്കു ഹരിയാന സര്‍ക്കാര്‍ ദീപയ്ക്കു നാലു കോടി രൂപ സമ്മാനം നല്‍കും. ബഹറിന്റെ ഫാത്തിമ നെഡ്ഹാം 4.76 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടി.
അരയ്ക്കു കീഴ്‌പോട്ടു തളര്‍ന്ന ദീപ രണ്ടു മക്കളുടെ അമ്മയാണ്. ഭര്‍ത്താവ് ആര്‍മി ഉദ്യോഗസ്ഥനാണ്. പതിനേഴ് വര്‍ഷം മുമ്പ് നട്ടെല്ലിനു ബാധിച്ച ട്യൂമറാണ് ഇവരെ തളര്‍ത്തിയത്. ഇതിനുശേഷം ദീപയുടെ അരയ്ക്കു കീഴ്ഭാഗം തളര്‍ന്നു. ട്യൂമര്‍ നീക്കം ചെയ്യാനായി ദീപയെ 31 തവണ സര്‍ജറിക്കു വിധേയയാക്കി. വീല്‍ചെയറിന്റെ സഹായത്തോടെയാണ് ദീപ സഞ്ചരിക്കുന്നത്.