ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ സണ്‍റൈസേഴ്‌സിന് ഡല്‍ഹിയുടെ ഷോക്ക്. ഹൈദരാബാദിന്റെ തട്ടകത്തില്‍ ഏഴു വിക്കറ്റിനാണ് ഡെവിള്‍സിന്റെ ജയം. സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ എട്ടിന് 146, ഡല്‍ഹി 18.1 ഓവറില്‍ മൂന്നിന് 150. അപപരാജിതമായ നാലാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഞ്ജു വി. സാംസണ്‍- റിഷാഭ് പന്ത് സഖ്യമാണ് ഡല്‍ഹിയെ ആറാം ജയത്തിലേക്കു നയിച്ചത്. സഞ്ജു 34 റണ്‍സെടുത്തപ്പോള്‍ പന്തിന്റെ സമ്പാദ്യം 39 റണ്‍സ്. 12 പോയിന്റുമായി മൂന്നാംസ്ഥാനത്തേക്കുയരാനും ഡല്‍ഹിക്കായി.
പതിവുപോലെ തകര്‍പ്പന്‍ തുടക്കമാണ് ഹൈദരാബാദിനു ലഭിച്ചത്. ശിഖര്‍ ധവാന്‍ നങ്കുരമിട്ടപ്പോള്‍ ഡേവിഡ് വാര്‍ണറിനായിരുന്നു ആക്രമണച്ചുമതല. 30 പന്തില്‍ 46 റണ്‍സെടുത്ത വാര്‍ണറെ ജയന്ത് യാദവ് ക്ലീന്‍ബൗള്‍ഡാക്കുമ്പോള്‍ സ്‌കോര്‍ 8.5 ഓവറില്‍ 67. പിന്നാലെയെത്തിയ കെയ്ന്‍ വില്യംസനും അനായാസം മുന്നേറിയതോടെ ഹൈദാരാബാദ് മികച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന സ്ഥിതിയായി. 12-ാം ഓവറിലെ അവസാന പന്തില്‍ ധവാന്‍ പുറത്താകുന്ന വരെയേ ഹൈദരാബാദിന്റെ ചിരി നീണ്ടുള്ളു. രണ്ടിന് 98 റണ്‍സെന്ന നിലയിലായിരുന്നു ആതിഥേയര്‍ അപ്പോള്‍.
അമിത് മിശ്രയും ക്രിസ് മോറിസും പന്തെറിയാനെത്തിയതോടെ ഹൈദരാബാദ് പരുങ്ങുന്നതാണ് പിന്നീട് കണ്ടത്. ഒരു സിക്‌സര്‍ പറത്തിയെങ്കിലും യുവരാജ് സിംഗ് ഏറെനേരം ക്രീസില്‍ നിന്നില്ല. എട്ടു റണ്‍സെടുത്ത യുവിയെ മിശ്രയാണ് വീഴ്ത്തിയത്.
റണ്‍നിരക്ക് ഉയര്‍ത്തുന്നതില്‍ മധ്യനിര പരാജയപ്പെട്ടതോടെ മികച്ച സ്‌കോറെന്ന ഹൈദരാബാദ് സ്വപ്നം പൊലിഞ്ഞു. അവസാന അഞ്ച് ഓവറില്‍ വെറും 33 റണ്‍സാണ് സണ്‍റൈസേഴ്‌സിന് നേടാനായത്, അഞ്ചു വിക്കറ്റും നഷ്ടമായി.
ചെറിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഡല്‍ഹിക്കു കാര്യമായ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നില്ല. മയങ്ക് അഗര്‍വാള്‍ (10) തുടക്കത്തിലേ പുറത്തായെങ്കിലും ക്വന്റണ്‍ ഡികോക്ക് (44) മിന്നും തുടക്കം നല്കി. അതു പൂര്‍ത്തിയാക്കേണ്ട ചുമതലയെ മറ്റുള്ളവര്‍ക്കുണ്ടായുള്ളു. സഞ്ജുവും പന്തും ഉത്തരവാദിത്വം ഭംഗിയായി പൂര്‍ത്തിയാക്കി.
സ്‌കോര്‍ബോര്‍ഡ്
ഹൈദരാബാദ് ബാറ്റിംഗ്: വാര്‍ണര്‍ ബി യാദവ് 46, ധവാന്‍ സി സഞ്ജു ബി മിശ്ര 34, വില്യംസണ്‍ ബി മോറിസ് 27, യുവരാജ് സി പന്ത് ബി മിശ്ര 8, ഹെന്‍റിക്കസ് എല്‍ബിഡബ്ല്യു ഷാമി പൂജ്യം, ഹൂഡ ഹിറ്റ് വിക്കറ്റ് കള്‍ട്ടര്‍നൈല്‍ 10, നമന്‍ ഓജ സി സഞ്ജു ബി കള്‍ട്ടര്‍നൈല്‍ 7, ഭുവനേശ്വര്‍ റണ്ണൗട്ട് 1, സ്രാന്‍ നോട്ടൗട്ട് 1 ആകെ 20 ഓവറില്‍ എട്ടിന് 146
ബൗളിംഗ്: ജയന്ത് 4-0-32-1, കള്‍ട്ടര്‍നൈല്‍ 4-0-25-2, ഷാമി 3-0-26-1, ഡുമിനി 2-0-19-0, മിശ്ര 3-0-19-2
ഡല്‍ഹി ബാറ്റിംഗ്: ഡികോക്ക് സി ഓജ ബി ഹെന്‍റിക്കസ് 44, അഗര്‍വാള്‍ സി യുവരാജ് ബി നെഹ്‌റ 10, കരുണ്‍ നായര്‍ ബി ഹെന്‍റിക്കസ് 20, സഞ്ജു നോട്ടൗട്ട് 34, പന്ത് നോട്ടൗട്ട് 39 ആകെ 18.1 ഓവറില്‍ മൂന്നിന് 150. ബൗളിംഗ്: ഭുവനേശ്വര്‍ 4-0-32-0, നെഹ്‌റ 3-0-23-1, സ്രാന്‍ 2-0-21-0, മുസ്റ്റാഫിസൂര്‍ 4-0-39-0, ഹൂഡ 1-0-5-0, യുവരാജ് 1.10-11-0