ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരികെ കൊണ്ടുവരാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍

kkd-kodieriതുറവൂര്‍: ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരികെ കൊണ്ടുവരാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിരിക്കുന്നത് ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരിച്ചു കൊണ്ടുവരാനാണെന്നും അതിന്റെ ഭാഗമായി സാര്‍വ്വത്രിക ദേശീയ വിദ്യാഭ്യാസ നയത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്രവയലാര്‍ സമരത്തിന്റെ 70-താമത് വാര്‍ഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ വഹിച്ച പങ്ക് ഒരു വിഭാഗം ചരിത്രകാരന്മാര്‍ വിസ്മരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷയ്ക്ക് എതിരെ ഉയര്‍ന്ന വന്ന ശക്തികളെ ചെറുത്തു തോല്പിക്കാനായതാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ എത്താന്‍ സഹായകമായത്. സ്വാഗത സംഘം ചെയര്‍മാന്‍ എം.കെ.ഉത്തമന്‍ അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം മുഖ്യ പ്രഭാഷണം നടത്തി. റ്റി.ജെ.ആഞ്ചലോസ്, സജി ചെറിയാന്‍, എ.എം.ആരിഫ് എംഎല്‍എ ദലീമ ജോജോ, കെ.പ്രസാദ്’, കെ.വി.ദേവദാസ്’, ജി.വേണുഗോപാല്‍, മേനക ബാലകൃഷ്ണന്‍, മനു സി പുളിക്കന്‍, സി.ബി.ചന്ദ്രബാബു ,പി.കെ.സാബു, റ്റി.പി.സതീശന്‍ എന്നിവര്‍  പങ്കെടുത്തു.

Related posts