സ്‌നേഹം അതു മനുഷ്യര്‍ക്ക് മത്രമല്ല, പരിശീലകന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് വെള്ളത്തിലേക്ക് പാഞ്ഞിറങ്ങി രക്ഷപ്പെടുത്തുന്ന ആന!

elepസ്‌നേഹവും കാരുണ്യവും മനുഷ്യനേക്കാള്‍ മൃഗങ്ങള്‍ക്കാണുള്ളതെന്നതിന് മറ്റൊരു തെളിവുകൂടി. വടക്കന്‍ തായ്‌ലന്‍ഡില്‍ നിന്നുള്ളതാണ് ആനയുടെ സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന വീഡിയോ. ആനകളുടെ പരിശീലകനാണ് ഡാരിക്. ഇവിടുത്തെ ആനസംരക്ഷണകേന്ദ്രത്തിലെ ആനകളെ ഇണക്കിയെടുക്കുന്നത് ഡാരിക്കാണ്. ആനകള്‍ക്ക് എത്രമാത്രം സ്‌നേഹമുണ്ടെന്ന് കാണിക്കാന്‍വേണ്ടി ഇയാള്‍ കണ്ടെത്തിയതാണ് ഈ തന്ത്രം.

പുഴയില്‍ മുങ്ങിത്താഴുന്നതുപോലെ ഡാരിക് അഭിനയിച്ചു. കരയില്‍ നിന്നിരുന്ന ക്വംല എന്ന കുട്ടിയാന ഇതുകണ്ടു. പാഞ്ഞുവന്ന ക്വംല ഒഴുക്ക് വകവയ്ക്കാതെ വെള്ളത്തിലേക്ക് ചാടിയിറങ്ങി. നീന്തി ഡാരിക്കിന്റെ അടുത്തെത്തി ചേര്‍ത്തുപിടിച്ചു. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ കണ്ടത്. ആ അപൂര്‍വ്വ സ്‌നേഹത്തിന്റെ വീഡിയോ കണ്ടുനോക്കൂ…

Related posts