ചെന്നിത്തലയുടെ ഖദറിനുള്ളില്‍ ആര്‍എസ്എസിന്റെ കാക്കി ട്രൗസര്‍: പി.ജയരാജന്‍

Jayarajanകണ്ണൂര്‍: രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രംഗത്ത്. ചെന്നിത്തലയുടെ ഖദര്‍ കുപ്പായത്തിനുള്ളില്‍ ആര്‍എസ്എസിന്റെ കാക്കി ട്രൗസറാണെന്ന് ജയരാജന്‍ പരിഹസിച്ചു. അതുകൊണ്ടാണ് അദ്ദേഹം പയ്യന്നൂര്‍ സംഭവത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത്. പയ്യന്നൂരിലെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ വസ്തുതയാണ്. ആര്‍എസ്എസിന്റെ ആക്രമണമാണ് കൊലപാതകങ്ങള്‍ക്ക് കാരണമായിരിക്കുന്നതെന്നും പി.ജയരാജന്‍ കുറ്റപ്പെടുത്തി.

Related posts