അശാന്തമായ കാഷ്മീരില്‍ നിന്ന് മതമൈത്രിയുടെ സ്‌നേഹഗാഥ, വെടിയുണ്ടകള്‍ക്കിടയിലൂടെ പട്ടിണി കിടക്കുന്ന പണ്ഡിറ്റ് സുഹൃത്തിനു ഭക്ഷണവുമായി മുസ്‌ലീം കുടുംബം

zubeda_mos_071116041102കാഷ്മീര്‍ താഴ്‌വര കലാപഭൂമിയായിരിക്കുകയാണ്. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡറുടെ മരണത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. നിരത്തുകളില്‍ വെടിയൊച്ചയും നിലവിളികളും. ഏതുനിമിഷവും ഒരു വെടിയുണ്ട ജീവനെടുക്കാന്‍ പാഞ്ഞെത്തുമെന്ന ഭീതിജനകമായ സാഹചര്യമാണ് എവിടെയും. വീടിനു പുറത്തിറങ്ങാന്‍ പോലും പലരും മടിക്കുന്നു. എന്നാല്‍ കര്‍ഫ്യൂ വകവെക്കാതെ കിലോമീറ്ററുകള്‍ താണ്ടി ഹിന്ദു പണ്ഡിറ്റ് സുഹൃത്തിന് ഭക്ഷണവുമായി എത്തിയ മുസ്‌ലീം കുടുംബം മതമൈത്രിയുടെ പ്രതീകമാകുകയാണ്.

സുബേദ ബീഗത്തിന്റെയും ഭര്‍ത്താവിന്റെയും സുഹൃത്താണ് ഝലം സമീപത്ത് സുബേദയുടെ സുഹൃത്തായ ദിവാന്‍ചന്ദ് പണ്ഡിറ്റും കുടുംബവും താമസിക്കുന്നത്. കാഷ്മീരില്‍ സ്ഥിതിഗതികള്‍ വഷളായതോടെ താനും തന്റെ വൃദ്ധമാതാവും ഭക്ഷണം കഴിച്ചിട്ട് കുറച്ചു ദിവസങ്ങളായെന്നു ഒരു ദിവസം സുഹൃത്ത് വിളിച്ചുപറഞ്ഞു. ഇതോടെയാണ് സുബേദയും ഭര്‍ത്താവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായി അപകടംപിടിച്ച റോഡിലൂടെ ജീവന്‍ പോലും പണയംവെച്ച് സുഹൃത്തിനെ സഹായിക്കാന്‍ പോയത്. മനുഷ്യരെയാണ് സ്‌നേഹിക്കുന്നതെന്നും മതങ്ങള്‍ക്കപ്പുറമാണ് തങ്ങളുടെ സൗഹൃദമെന്നും ഈ വീട്ടുകാര്‍ തെളിയിച്ചു. പാക്കിസ്ഥാനിലെ വാര്‍ത്തചാനലുകള്‍ പോലും ഈ ഹിന്ദു മുസ്ലീം മൈത്രിയുടെ വാര്‍ത്ത പ്രാധാന്യത്തോടെ നല്കി.

Related posts