ചേര്‍ത്തല: ഡെങ്കിപനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ചിട്ടും നഗരസഭയും പഞ്ചായത്തുകളും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താതെ അലം ഭാവം കാണിക്കുന്നതായി ആക്ഷേപം. വയലാര്‍ പഞ്ചായത്ത് ഹെല്‍ത്ത് സെന്ററിലാണ് കഴിഞ്ഞദിവസം ഡങ്കിപ്പനി ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞമാസവും ഇവിടെ ഒരാളില്‍ ഡങ്കിപ്പനി കണ്ടെത്തിയിരുന്നു. രോഗികള്‍ വര്‍ധിച്ചിട്ടും വേണ്ട മുന്‍കരുതല്‍ നടപടി കൈക്കൊള്ളാന്‍ പഞ്ചായത്ത് അധികൃതരോ ആരോഗ്യവിഭാഗമോ ശ്രദ്ധ ചെലുത്തുന്നില്ലെന്ന് പരാതിയുണ്ട്.
രോഗം പിടിപെടുന്ന ഘട്ടത്തില്‍ രോഗിയുടെ വീടും പരിസരവും ഫോഗിംഗ് ഉള്‍പ്പെടെയുള്ള കൊതുകുനശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. മഴ തുടങ്ങുന്നതിനു മുമ്പേ ചെയ്യേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വന്ന വീഴ്ചയാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന നിലയിലേക്ക് എത്തിയത്. വയലാര്‍ ഹെല്‍ത്ത് സെന്ററില്‍ ദിവസേന ഇരുന്നൂറോളം രോഗികളാണ് എത്തുന്നത്. ഒരു ഡോക്ടറാണ് സ്ഥിരമായി ഇവിടയുള്ളത്.
നഗരസഭയും പഞ്ചായ മറ്റൊരു ഡോക്ടര്‍ എന്‍ആര്‍എച്ചിഎല്‍ വര്‍ക്കുചെയ്യുന്നു. കിടത്തി ചികിത്സയും ഇവിടെ ഉണ്ട്. നഗരത്തിനു സമീപ പ്രദേശത്ത് തന്നെയുള്ള പള്ളിപ്പുറം ഹെല്‍ത്ത് സെന്ററിലെ സ്ഥിതിയും മറിച്ചല്ല. ദിവസം മുന്നൂറോളം രോഗികളാണ് ഇവിടെ ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്. മണിക്കൂറുകള്‍ കാത്തുനിന്നാലാണ് രോഗികള്‍ക്ക് ഡോക്ടറെ കാണാനാകുന്നതെന്ന് പരാതിയുണ്ട്.ചേര്‍ത്തല
മതാലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിനു മരുന്നില്ലെന്നും പനിക്കുപോലും പുറത്തേക്കാണ് കുറിച്ചു നല്കുന്നതെന്നും പരാതിയുണ്ട്.