ചൊവ്വയിലെ പാറക്കെട്ടില്‍ ഒളിച്ചുനില്‍ക്കുന്ന മനുഷ്യന്‍! ആണാണോ പെണ്ണാണോ എന്നു തര്‍ക്കം!

nasaa-latestനാസയുടെ ചൊവ്വാ പര്യവേഷണ പേടകം ക്യൂരിയോസിറ്റി പകര്‍ത്തിയ ആ ചിത്രമാണ് ഇപ്പോള്‍ ശാസ്ത്രലോകത്ത് കൗതുകവും ആകാംക്ഷയും പകര്‍ന്നിരിക്കുന്നത്. മറ്റൊന്നുമല്ല, ചൊവ്വയിലെ ഒരു പാറക്കെട്ടിന്റെ ചിത്രം ക്യൂരിയോസിറ്റി പകര്‍ത്തിയിരുന്നു. ഈ ചിത്രത്തില്‍ പാറക്കെട്ടിനോട് ചേര്‍ന്ന് മനുഷ്യനെപ്പോലെയുള്ള ഒരു രൂപമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അകലെനിന്നുള്ള ദൃശ്യങ്ങളില്‍ ഒരു മനുഷ്യന്‍ പാറക്കെട്ടില്‍ ചേര്‍ന്ന് നില്ക്കുന്നതാണെന്ന് തോന്നും.
ആറടി ഉയരം തോന്നിക്കുന്നതാണ് രൂപം. ഒരു ദശാബ്ദം മുമ്പ് ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയിലെ അറ്റക്കാമ മരുഭൂമിയില്‍നിന്ന് ഇപ്പോള്‍ കണ്ട രൂപത്തോട് സമാനമായ അസ്ഥിപഞ്ജരം കണ്ടെത്തിയിരുന്നു. അന്യഗ്രഹത്തില്‍ നിന്നു വന്നു ജീവിയാണിതെന്നായിരുന്നു പലരും ഇതിനെ വിശേഷിപ്പിച്ചത്. അന്ന് ചിലിയില്‍ കണ്ടെത്തിയ അസ്ഥിപഞ്ജരവും ഇപ്പോള്‍ ചൊവ്വയില്‍ പാറക്കെട്ടിനടുത്ത് നില്‍ക്കുന്ന നിഴല്‍രൂപത്തിനും രൂപസാദൃശ്യം ഏറെയാണെന്ന് വിദഗ്ധര്‍ പറയുന്നു. കണ്ടെത്തിയത് ആണാണോ അതോ പെണ്‍ രൂപമോ എന്ന കാര്യത്തിലും സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം നടക്കുന്നുണ്ട്.

nasa 2
ഈ ചിത്രത്തെക്കുറിച്ച് ഏറെ പഠനങ്ങള്‍ നടത്തിയിട്ടുള്ള ക്രൂസിബിള്‍ പറയുന്നത് ഇങ്ങനെയാണ്: ആറ് അടിയോളം നീളമുള്ള ഇത്തരം ജീവികള്‍ ഇനിയും ചൊവ്വയിലുണ്ടാകും. പക്ഷേ അധികം അവശേഷിക്കാനിടയില്ല. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയാല്‍ ചൊവ്വയിലെ ഈ അത്ഭുത ജീവിയെക്കുറിച്ചുള്ള സത്യം വെളിപ്പെടും.

Related posts