വടകര: അഴിയൂര്‍, ഏറാമല പഞ്ചായത്തുകളില്‍ പരക്കെ മോഷണം. തൊണ്ടിവയല്‍, മുക്കാളി, കൊളരാട് തെരു, തട്ടോളിക്കര എന്നിവിടങ്ങളില്‍ മോഷ്ടാക്കള്‍ വിലസി. കുഞ്ഞിപ്പുരയില്‍ സുരേന്ദ്രന്റെ വീട്ടില്‍ നിന്ന് ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തിലെ രണ്ടര പവന്‍ മാല കവര്‍ന്നു. നിരവധി വീടുകളില്‍ കളവിനു ശ്രമമുണ്ടായി. പലയിടത്തും വീട്ടുകാര്‍ ഉണര്‍ന്നെണീറ്റത് കൊണ്ടാണ് മോഷണം പരാജയപ്പെട്ടത്. കമ്പിപ്പാര, കൊടുവാള്‍, ഹാമര്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് വീടുകളുടെ വാതില്‍ തകര്‍ക്കാന്‍ ശ്രമമുണ്ടായത്.
ചോമ്പാലയില്‍ ശശിയുടെ വീട്ടിലെ സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഷര്‍ട്ടിടാത്ത രണ്ടു പേര്‍ മാരകായുധവുമായി വീട്ടിലേക്ക് കയറി വരുന്നതാണ് ദൃശ്യത്തിലുള്ളത്. വേറേയും ചിലരുണ്ടായിരുന്നതായി സംശയമുണ്ട്. ഇത് സംബന്ധിച്ച് ചോമ്പാല, എടച്ചേരി പോലീസ് സ്‌റ്റേഷനുകളില്‍ വീട്ടുകാര്‍ പരാതി നല്‍കി.