ജന്മദിനത്തില്‍ അമ്മയാകാന്‍ മോഹം

Kathalനടി കാതല്‍ സന്ധ്യയ്ക്ക് തന്റെ പിറന്നാള്‍ ദിവസം തന്നെ കുഞ്ഞിനെ പ്രസവിക്കണം എന്നു മോഹം. സെപ്റ്റംബര്‍ 26 നാണ് സന്ധ്യയുടെ ജന്മദിനം. ആ ദിവസം തന്നെ പ്രസവിക്കണം എന്നാണ് സന്ധ്യയുടെ ആഗ്രഹം. അതിനു വേണ്ടി സിസേറിയന്‍ നടത്താനും നടി തയ്യാറാണത്രെ. ഇക്കാര്യം ഡോക്ടറോട് സംസാരിച്ചിട്ടുണ്ടെന്നുമാണു വിവരം. മോഹം നടക്കാനുള്ള പ്രാര്‍ഥനയി ലാണ് നടി. ആര്‍ഭാടങ്ങളില്ലാതെയാണു കാതല്‍ സന്ധ്യ വിവാഹിതയായത്. ചെന്നൈ പ്രളയത്തിന്റെ ബഹളത്തിലായിരുന്നു സന്ധ്യ യും ഐടി ബിസിനസ് സ്ഥാപന ഉടമ വെങ്കിട് ചന്ദ്രശേഖറും തമ്മിലുള്ള വിവാഹം നടന്നത്.

ആര്‍ഭാടമായി നടത്താനുദ്ദേശിച്ച കല്യാണം പ്രളയത്തെ തുടര്‍ന്ന് വേണ്ടെന്നു വച്ചു. 2015 ഡിസംബര്‍ ആറിന് ഗുരുവായൂര്‍ അമ്പലനടയില്‍ വച്ചായിരുന്നു വിവാഹം. കൊച്ചിക്കാരിയായ സന്ധ്യ, കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെ 2004 ലാണ് സിനിമയില്‍ അരങ്ങേറുന്നത്. ആദ്യ ചിത്രത്തിന് തന്നെ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സ്‌പെഷല്‍ പുരസ്കാരം നേടി. അങ്ങനെ വെറും സന്ധ്യ കാതല്‍ സന്ധ്യയായി. അതോടെ തമിഴിലും മലയാളത്തിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ലഭിച്ചുതുടങ്ങി.

Related posts