പരവൂര്‍: മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ പരിശോധനയ്ക്ക് 11പേരാണ് ജില്ലാആശുപ ത്രിയിലെത്തിയത്. ഇവരുടെ രക്തം ശേഖരിച്ച് തിരുവനന്തപുരത്തെ ലാബില്‍ പോലീസ് സംഘമാണ് എത്തിച്ചത്.പരവൂരില്‍നിന്നുള്ള ചിലരുടെ രക്തം കൂടി പോലീസ് ലാബിലെത്തിച്ചു.ഇവരില്‍ ചിലരെ തിരിച്ചറിഞ്ഞതായാണ് വിവര 13പേരുടെ മൃതദേഹമാണ് തിരിച്ചറിയാനുള്ളത്. ഡിഎന്‍എ പരിശോധനാഫലം പുറത്തുവരുന്നതോടെ ചിലരെകൂടി തിരിച്ചറിയാനാകും.
വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് 30 പേരാണ് ജില്ലാആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലാകളക്ടറെത്തികഴിഞ്ഞദിവസം ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതേസമയം പരിക്കേറ്റവരില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കഴിയുന്ന ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരില്‍ പലരും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ ്ജീവന്‍നില നിര്‍ത്തിവരുന്നത്.