കള്ളപ്പണവുമായി പിടിയിലാകുന്ന ബിജെപിക്കാര്‍ക്കെതിരേ നടപടിയില്ല; ടി.കെ. ഹംസ

ekm-hamsaവൈപ്പിന്‍: കള്ളപ്പണവുമായി പിടിയിലാകുന്ന ബിജെപിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടികാണിക്കുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായിരുന്ന ടി.കെ. ഹംസ ആരോപിച്ചു. എളങ്കുന്നപ്പുഴ ലോക്കല്‍ സെക്രട്ടറിയായിരുന്ന ഒ കെ ബാലകൃഷ്ണന്റെ 13-ാം ചരമവാര്‍ഷിക ദിനാചരണത്തോടനു ബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ടികളില്‍ നിന്ന് സിപിഎമ്മിലേക്കു വന്ന 280 കുടുംബങ്ങളെ സ്വീകരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണക്കാര്‍ക്ക് കല്യാണത്തിന് രണ്ടരലക്ഷം അനുവദിക്കുമ്പോള്‍ ബിജെപി നേതാക്കള്‍ കോടികള്‍ കൊണ്ട് കല്യാണം നടത്തുന്നു. ഇതു നീതീകരിക്കാന്‍ ബിജെപി നേതാക്കള്‍ പെടാപ്പാടിലാണിപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.കെ. ശശി അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം. സുധാകരന്‍, എസ്. ശര്‍മ എംഎല്‍എ, എ.പി. അബു, കെ.എസ്. രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.എം. ശശി, എം. കെ. ശിവരാജന്‍, ഏരിയ സെക്രട്ടറി സി.കെ. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts