കോതമംഗലം: ജില്ലാ പഞ്ചായത്ത് മെമ്പറുടെ അംഗത്വം റദ്ദാക്കിയ ജില്ലാ കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജില്ലാ പഞ്ചായത്ത് ഭൂതത്താന്‍കെട്ട് ഡിവിഷന്‍ മെമ്പറായ എം.എം.അബ്ദുള്‍ കരിമിന്റെ അംഗത്വം റദ്ദാക്കിയ ജില്ലാ കോടതിയുടെ ഒക്ടോ.17ലെ വിധിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.എം. പരീത് ആയിരുന്നു പരാതി നല്‍കിയത്. യുഡിഎഫില്‍ നിന്നു ജയിച്ച അബ്ദുള്‍ കരിം നാമനിര്‍ദ്ദേശ പത്രികയില്‍ നിലവിലുണ്ടായിരുന്ന കേസിന്റെ കാര്യം മറച്ച് വച്ചതായി ചൂണ്ടിക്കാട്ടിയാണ് ജില്ലാ കോടതിയെ സമീപിച്ചത്.
അബ്ദുള്‍കരിമിന് വേണ്ടി വക്കീല്‍ ഹാജരാക്കത്തതിനാല്‍ എക്‌സ്പാര്‍ട്ടിയായിട്ടായിരുന്നു കോടതി വിധി.
അബ്ദുള്‍ കരിമിന്റെ ജില്ലാ പഞ്ചായത്ത് അംഗത്വം കോടതി റദ്ദാക്കുകയും പരാതി കൊടുത്ത പരീത് മുഹമ്മദിനെ വിജയിയായും ജില്ല കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അബ്ദുള്‍ കരിം 31നാണ് ഹൈക്കോടതിയെ സമീപിച്ച് ജില്ല കോടതി വിധിയില്‍ സ്‌റ്റേ നേടുകയായിരുന്നു. നാളെ ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.