കൊച്ചി: കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. ജിഷയുടെ കൊലപാതകിയുടേതെന്ന് സംശയിക്കുന്ന ഡിഎന്‍എ പോലീസിന് ലഭിച്ചു. ജിഷയുടെ നഖത്തിനിടയില്‍ നിന്ന് കണെ്ടത്തിയ ചര്‍മകോശങ്ങളില്‍ നിന്നും വാതില്‍ കൊളുത്തില്‍ ഉണ്ടായിരുന്ന രക്തത്തില്‍ നന്നുമാണ് ഡിഎന്‍എ ലഭിച്ചത്.
ജിഷയുടെ ശരീരത്തില്‍ കടിയേറ്റ ഭാഗത്തു നിന്ന് ലഭിച്ച ഉമിനീര്‍ പരിശോധിച്ചതില്‍ നിന്നും ഇതേ ഡിഎന്‍എ തന്നെയാണ് ലഭിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഡിഎന്‍എ കണെ്ടത്തിയത്. വാതില്‍ക്കൊളുത്തില്‍ രക്തം പുരണ്ടതില്‍ നിന്ന് ജിഷയുടെ കൊലയാളിക്കും പരിക്കേറ്റിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്.