സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി 16 മുതല്‍ 22 വരെ; നാലാംതവണയാണ് കണ്ണൂര്‍ സംസ്ഥാന കലോത്സവത്തിന് വേദിയാകുന്നത്

PKD-KALOLSAVAMകണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി 16 മുതല്‍ 22 വരെ കണ്ണൂര്‍ നഗരത്തിലെ വിവിധ വേദികളില്‍ നടക്കും. ഇത് നാലാംതവണയാണ് കണ്ണൂര്‍ സംസ്ഥാന കലോത്സവത്തിന് വേദിയാകുന്നത്. ഇതിനു മുമ്പു 1982, 1995, 2007 വര്‍ഷങ്ങളിലാണു കൗമാരപ്രതിഭകള്‍ക്കു കണ്ണൂര്‍ അരങ്ങൊരുക്കിയത്. ഇത്തവണ സ്കൂള്‍ കലോത്സവം എറണാകുളത്തു നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.

എന്നാല്‍, കൊച്ചി മെട്രാ നിര്‍മാണം പുരോഗമിക്കുന്നതിനാല്‍ കണ്ണൂരിനു നറുക്കുവീഴുകയായിരുന്നു. തലശേരിയില്‍ ഇന്ന് ആരംഭിച്ച റവന്യൂ ജില്ലാ കലോത്സവം പൂര്‍ത്തിയാകുന്നതോടെ ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. ഞായറാഴ്ചയാണ് റവന്യൂ ജില്ലാ കലോത്സവം സമാപിക്കുന്നത്.

Related posts