ഇരിങ്ങാലക്കുട: താമസം നഗരമധ്യത്തിലെ ഫ്ളാറ്റിലും ജീവിതം മരു ഭൂമിയിലുമാണെന്ന അവസ്ഥയിലു മാണ് ഇരിങ്ങാലക്കുട ആസാദ് റോഡിലെ ജവഹര്‍ കോളനിയിലെ ഫഌറ്റ് നിവാസികളുടെ അവസ്ഥ. മഴ ആരംഭിച്ചതോടെ ജവഹര്‍ നഗര്‍ ഫഌറ്റുകളിലെ കുടുംബങ്ങളുടെ ദുരിതം ഇരട്ടിയായി മാറി. ദുരിതം സഹിക്കാതെ വീട്ടമ്മമാര്‍ അടക്കമുള്ളവര്‍ പരാതിയുമായി നഗരസഭ ഓഫീസിലെത്തി. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വാര്‍ഡുകളിലെ ഭവനരഹിതര്‍ക്കായി പതിനാലാം വാര്‍ഡില്‍ നിര്‍മിച്ചു നല്കിയ ജവാഹര്‍ നഗര്‍ ഫഌറ്റുകളിലെ 32 കുടുംബങ്ങളാണു ശുദ്ധജലം ലഭിക്കാതെയും വെള്ളക്കെട്ടും മറ്റു പ്രശ്നങ്ങള്‍ മൂലവും ദുരിതത്തിലായത്.
ഒരു വര്‍ഷം മുമ്പാണു നഗരസഭ ഫഌറ്റ് കുടുംബങ്ങള്‍ക്കു കൈമാറിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയാണു ഫഌറ്റ് കൈമാറിയതെന്നും ശുദ്ധജലത്തിനായി നിര്‍മിച്ച കിണറിലെ വെള്ളത്തിനു മഞ്ഞ നിറമാണെന്നും ദുര്‍ഗന്ധം ഉള്ളതിനാല്‍ കുടിക്കാന്‍ സാധിക്കില്ലെ ന്നും താമസക്കാര്‍ പറയുന്നു. സമീപത്ത് പൊതുവിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. എപ്പോഴും പൊട്ടിയൊലിക്കുന്ന സെപ്റ്റിക് ടാങ്കുകളാണു പ്രധാന പ്രശ്നം. മഴ ആരംഭിച്ചതോടെ ഫഌറ്റിലെ കുടുംബങ്ങളുടെ അ വസ്ഥ കൂടുതല്‍ ദയനീയമായി.
ഫഌറ്റിനു ചുറ്റും രൂപപ്പെട്ട വെള്ളക്കെട്ടില്‍ പൊട്ടിയൊലിക്കുന്ന സെപ്റ്റിക് ടാങ്കിലെ മലിനജലം കലര്‍ന്നു ഫഌറ്റില്‍ നിന്നും പുറത്തേ ക്കു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് താമസക്കാര്‍. വിദ്യാര്‍ഥിക ളായ മുപ്പതോളം കുട്ടികള്‍ ഫഌറ്റിലെ അന്തേവാസികളാണ്. ഈ മലിനജലത്തിലൂടെ വേണം കുട്ടിക ള്‍ക്ക് ദിവസവും സ്കൂളിലേക്ക് പോകാന്‍. ഇതു കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്ന ആശങ്കയിലാണ് മാതാപിതാക്കള്‍.
പ്രശ്നങ്ങള്‍ ഇത്ര രൂക്ഷമായിട്ടും വാര്‍ഡംഗങ്ങള്‍ തങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നു കുടുംബങ്ങള്‍ പരാതിപ്പെടുന്നു. നിര്‍മാണത്തിലെ അപാകതയാണു ഫഌറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. ശുദ്ധജലം ലഭ്യമാക്കുന്നതിനും മലിനജലത്തിന്റെ ഒഴുക്ക് തടഞ്ഞും വെള്ളക്കെട്ട് ഒഴിവാക്കിയും സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഫഌറ്റിലെ താമസക്കാര്‍ നഗരസഭ ഓഫീസിലെത്തി സെക്രട്ടറിക്കു പരാതി നല്‍കിയത്. തങ്ങള്‍ക്കു ശുദ്ധജലത്തിനായി നിര്‍മിച്ചു നല്കിയ കിണറ്റിലെ മലിനജലം കുപ്പിയിലാക്കിയാണു പരാതിക്കാര്‍ നഗരസഭ ഓഫീലെത്തിയത്. നഗരസഭ അധ്യക്ഷയുമായി ചര്‍ച്ചചെയ്ത് എത്രയും പെട്ടെന്ന് യോഗം വിളിച്ചു പ്രശ്നത്തിനു ശാശ്വത പരിഹാരം കാണുമെന്നു സെക്രട്ടറി അറിയിച്ചു.