വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന വ്യവസാ യിയുടെ ആരോപണം തള്ളി നടി മേഘ്‌നാ രാജ് രംഗത്ത്. ആരോപണമുന്നയിച്ച ജനാര്‍ദ്ദനനെ തനിക്കറിയില്ലെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും മേഘ്‌നാ രാജ് പറഞ്ഞു. എന്തിനാണ് തനിക്കെതിരേ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് അറിയില്ല. സംഭവം തനിക്കും കുടുംബത്തിനും തെലുങ്ക് സിനിമാ ലോക ത്തും വലിയ ഞെട്ടലുണ്ടാക്കിയെന്നും താരം പറഞ്ഞു.
തന്റെ ഭാഗത്തുനിന്ന് ആര്‍ക്കും ഇതുവരെയും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. ഒരു ബ്ലാക്മാര്‍ക്കും ജീവിതത്തിലുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരമൊരുകാര്യം സംഭവിച്ചതില്‍ വിഷമമുണ്ട്. ഈ പരാതി കൊടുത്തയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതിലും എന്തെങ്കിലും സത്യമുണ്ടോയെന്ന് അറിയില്ലെന്നും കേസുമായി മുന്നോട്ടുപോകുമെന്നും മേഘ്‌ന പറഞ്ഞു.പോലീസ് നടത്തിയ അന്വേഷ ണത്തില്‍ തെളിവുകളൊന്നും തനിക്ക് എതിരല്ല. പരാതി വ്യാജമാണെന്ന നിഗമന ത്തിലാണ് അവരും. തന്റെ അഭിമാനത്തെ യാണ് കേസ് മുറിവേല്‍പ്പിച്ചത്.
അന്വേഷണം നടക്കുകയും സത്യം പുറത്തുവരുകയും ചെയ്യണം. എന്നാല്‍ ആരോപണം ഒരു സാധാരണക്കാരിക്ക് എതിരെയായിരുന്നെ ങ്കിലോ എന്നും മേഘ്‌ന ചോദിക്കുന്നു. തമിഴ്‌നാട് സ്വദേശിയായ ജനാര്‍ദ്ദനന്‍ എന്ന വ്യവസായിയാണ് മേഘ്‌നയ്‌ക്കെതിരേ കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നല്‍കി താരം തന്റെ പണം തട്ടിയെടുത്തതായും പ ല വിലപ്പെട്ട രേഖകളും മേഘ്‌ന കൈവശപ്പെടുത്തിയെന്നും പരാതിയില്‍ ജനാര്‍ദ്ദനന്‍ പറഞ്ഞിരുന്നു.