പ​ണ​വു​മാ​യി മു​ങ്ങി​യ ചി​ട്ടി സ്ഥാ​പ​ന​ ഉ​ട​മ​യെ 23 വ​ർ​ഷ​ത്തി​നുശേ​ഷം അ​റ​സ്റ്റ്  ചെയ്ത് ക്രൈംബ്രാഞ്ച് സംഘം

ആ​ല​പ്പു​ഴ: പ​ണ​വു​മാ​യി മു​ങ്ങി​യ ചി​ട്ടി സ്ഥാ​പ​ന​ഉട​മ​യെ 23 വ​ർ​ഷ​ത്തി​ന് ശേ​ഷം ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.അ​രൂ​രി​ൽ പി.​കെ.​വി എ​ന്ന ചി​ട്ടി​സ്ഥാ​പ​നം ന​ട​ത്തി​യ അ​രൂ​ർ ക​ട​മാ​ട്ട് ചി​റ​യി​ൽ പി.​കെ.​വി​നാ​യ​ക​ൻ​കു​ഞ്ഞ് ആ​ണ് പി​ടി​യി​ലാ​യ​ത്. ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി പ്ര​ശാ​ന്ത​ൻ കാ​ണി​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് കാ​സ​സ​ർ​കോ​ട് നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്്.

ഡി​വൈ.​എ​സ്.​പി ജോ​ർ​ജ് ചെ​റി​യാ​ൻ, ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ.​തോ​മ​സ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷൈ​ജു, ന​സീ​ബ്കാ​സിം, നി​ബി​ൻ​മാ​ർ​ഷ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വി​നാ​യ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്ത​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്തു

Related posts