ടൂത്ത് പേസ്റ്റുകൊണ്ട് പല്ലുതേച്ച് വായ പൊള്ളിയ പിതാവും മക്കളും ചികിത്സയില്‍

kkd-pasteപയ്യന്നൂര്‍: നൂറ് ശതമാനവും വെജിറ്റേറിയന്‍ എന്ന് രേഖപ്പെടുത്തിയ ടൂത്ത് പേസ്റ്റുപയോഗിച്ച് പല്ല് തേച്ചതിനെ തുടര്‍ന്ന് വായ പൊള്ളിയ പിതാവും മക്കളും ആശുപത്രിയില്‍. തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തിന് സമീപത്തെ ടൈലര്‍ മഞ്ഞ സതീശന്‍ (43), മക്കളായ ശിബിദാസ് (15), ശിവപ്രിയ(13) എന്നിവരാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ മൂന്നു ദിവസമായി ചികിത്സയില്‍ കഴിയുന്നത്.   പയ്യന്നൂരിലെ ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നാണ് 2015 ഡിസംബറില്‍ നിര്‍മിക്കുകയും 2017 നവംബര്‍ വരെ ഉപയോഗിക്കാവുന്നതുമായ പേസ്റ്റ് വാങ്ങിയത്. ഈ പേസ്റ്റുപയോഗിച്ച് രണ്ടുദിവസം പല്ലു തേച്ചതോടെയാണ് ഇവരുടെ വായ പൊള്ളിയതെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു. ഗുരുതരമായി വായ പൊള്ളിയ സതീശന് ഇന്നു രാവിലെയാണ് അല്പം സംസാരിക്കാമെന്നായത്.

Related posts