പെട്രോളിയം ഉത്പന്നൾക്ക് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​കളുടെ ഭീ​മ​മാ​യ നി​കു​തി;  ടാ​ക്സ് പേ ​ബാ​ക്ക് സ​മ​ര​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്


ആ​ല​പ്പു​ഴ : പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് ​കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഭീ​മ​മാ​യ നി​കു​തി ചു​മ​ത്തു​ന്ന​തി​നെ​തി​രെ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍​ക്ക് മു​ന്നി​ല്‍ ടാ​ക്സ് പേ ​ബാ​ക്ക് സ​മ​ര​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്.

ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നി​കു​തി തി​രി​ച്ച് ന​ല്‍​കി​യാ​യി​രു​ന്നു സ​മ​രം. ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം മ​ങ്കൊ​മ്പ് പെ​ട്രോ​ള്‍ പ​മ്പി​നു​മു​ന്‍​പി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ്റി​ജി​ന്‍ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ 73 പ​മ്പു​ക​ളി​ലാ​ണ് ഇ​ന്ന് സ​മ​രം ന​ട​ത്തി​യ​ത്.

കെപിസിസി സെ​ക്ര​ട്ട​റി​മാ​രാ​യ ഇ. ​സ​മീ​ർ, എം.​ജെ ജോ​ബ്, എ​സ്. ശ​ര​ത് എ​ന്നി​വ​ർ വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ങ്ങ​ളി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​നൗ​ഫ​ൽ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ മീ​നു സ​ജീ​വ്, വ​രു​ൺ വ​ട്ട​യ്ക്ക​ൽ, ജി​ല്ലാ നേ​താ​ക്ക​ന്മാ​രാ​യ മ​നു ഫി​ലി​പ്പ്, ഗോ​പു പു​ത്ത​ൻ​വീ​ട്, നോ​ബി​ൻ ജോ​ൺ, നൂ​റു​ദ്ദീ​ൻ കോ​യ, വി​മ​ൽ, സ​രു​ൺ റോ​യി, നി​ധീ​ഷ് ബാ​ബു, അ​രു​ൺ, രൂ​പേ​ഷ്, ലു​ക്മാ​ൻ ഹ​ക്കീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

എ​ട​ത്വ : യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മറ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു കൊ​ണ്ട് എ​ട​ത്വ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പെ​ട്രോ​ൾ പ​മ്പു​ക​ളു​ടെ മു​ൻ​പി​ലും യൂ​ത്ത് കോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മറ്റി​യു​ടെ നേ​ത്ര​ത്വ​ത്തി​ൽ നി​കു​തി തി​രി​കെ ന​ൽ​കിക്കൊ​ണ്ട് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

എ​ട​ത്വ മ​ണ്ഡ​ല​ം ത​ല ഉ​ദ്ഘാ​ട​നം പ​മ്പി​ൽനി​ന്ന് പെ ട്രോ​ൾ അ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക്ക് നി​കു​തി​പ്പ​ണം തി​രി​കെ ന​ൽ​കി​ക്കൊ​ണ്ട് കോ​ൺ​ഗ്ര​സ്‌ സൗ​ത്ത് ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ർ നി​ർ​വ​ഹി​ച്ചു.

എ​ട​ത്വ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ബി​ൻ കെ ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ പ​മ്പു​ക​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ.​ടി.​റാം​സെ, എ​ട​ത്വ ഗ്രാ​മ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ജോ​ർ​ജ്, കു​ട്ട​നാ​ട് അ​സം​ബ്ലി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ജ​ൻ ഇ​ടി​ക്കു​ള എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

വെ​ളി​യ​നാ​ട് യൂ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ഫി​ൻ ജേ​ക്ക​ബ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ശ ജോ​സ​ഫ്, കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലീ​മോ​ൻ ലി​ജി വ​ർ​ഗീ​സ്, ലി​ബി​മോ​ൾ, അ​ക്ഷ​യ്കു​മാ​ർ എ​സ്, ആ​കാ​ശ് ബെ​ന്നി​ച്ച​ൻ, ജി​ക്കു​മോ​ൻ, ജു​ബി​ൻ, ലെ​ബി​ൻ, സ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ മി​നി​മം 34 രൂ​പ​യും , സം​സ്ഥാ​ന സ​ർ​ക്കാ​ർ 25 രൂ​പ​യും ആ​ണ് നി​കു​തി​യി​ന​ത്തി​ൽ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ച്ചു വാ​ങ്ങു​ന്ന​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം.

Related posts

Leave a Comment