തിരുവനന്തപുരം: അമിതവേഗത്തില്‍വന്ന ടൂറിസ്റ്റ് ബസ് കാറിലിടിച്ച് കാര്‍ സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് പാഞ്ഞുകയറി ഡോക്ടര്‍ മരിച്ചു. കാറില്‍ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ മുട്ടട തോട്ടപ്പള്ളി ഇല്ലത്തില്‍ സുമലക്ഷ്മി (31)യാണ് മരിച്ചത്.ഇന്ന് രാവിലെ ഏഴിന് ആറ്റിങ്ങല്‍ ഐടിഐയ്ക്കു സമീപമായിരുന്നു അപകടം. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഭര്‍ത്താവ് അജിത് വിജയന്‍, ഏഴ് വയസ് പ്രായമുള്ള മകന്‍ അഭിനാഥ് എന്നിവര്‍ക്ക് പരിക്കേറ്റു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുമലക്ഷ്മിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഡോക്ടറും കുടുംബവും ആലപ്പുഴയിലേക്ക് പോകുംവഴിയായിരുന്നു അപകടം. ഇടിച്ച ബസ് നിര്‍ത്താതെ പോയി.