ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യംനീക്കാന്‍ നഗരസഭ ചെയര്‍പേഴ്‌സണും

tcr-tranchingഗുരുവായൂര്‍: ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കാന്‍ നഗരസഭ ചെയര്‍മാന്‍ പ്രഫ.പി .കെ.ശാന്തകുമാരിയും അംഗങ്ങളും മറ്റു പൊതുപ്രവര്‍ത്തകരും ഒന്നിച്ചിറങ്ങി. പരിസരവാസികളും ആവേശത്തോടെ പങ്കുചേര്‍ന്നു.രാവിലെ 9.30ഓടെ ഗ്ലൗസും മൗത്ത് മാസ്ക്കുമണിഞ്ഞ് ചെയര്‍മാന്‍ ശാന്തകുമാരിയാണ് ആദ്യം ഗ്രൗണ്ടിലിറങ്ങിയത്. വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ്, കൗണ്‍സിലര്‍മാരായ എ.ടി.ഹംസ, ടി.ടി.ശിവദാസ്, കെ.വി.വിവിധ്,പി.എസ.്‌ഷെറിന്‍, മാഗി ആല്‍ബര്‍ട്ട് ,സുരേഷ് വാര്യര്‍, ശോഭ ഹരിനാരായണന്‍ തുടങ്ങിയ കൗണ്‍സിലര്‍മാരും ചേമ്പര്‍ ഓഫ് കോമേഴ്‌സ്.

ലോഡ്ജ് ഒണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും വിവിധ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളും ഈ കൂട്ടായ ഉദ്യമത്തില്‍ അണിചേര്‍ന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ ചാക്കുകളിലാക്കി ശേഖരിച്ചുവെച്ചു. നഗരസഭയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് മാലിന്യ നീക്കത്തില്‍ ചെയര്‍മാനും മറ്റു ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഒത്തൊരുമിക്കുന്നത.്

Related posts