ഡല്‍ഹിയില്‍ കൂട്ടമാനഭംഗം! ഇരകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും; നാലു പേര്‍ പിടിയില്‍; തങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവരെന്നു പിടിയിലായവര്‍

delhiന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടു പെണ്‍കുട്ടികളെ അഞ്ചു യുവാക്കള്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി. 17 ഉം 18 ഉം വയസുള്ള കുട്ടികളാണ് മാനഭംഗത്തിന് ഇരയായത്. ബുധനാഴ്ച വൈകുന്നേരം ആറിന് ഡല്‍ഹി അമാന്‍ വിഹാറിലായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങള്‍ പ്രായപൂര്‍ത്തിയായവരല്ല എന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്. അതിനാല്‍ കസ്റ്റഡിയിലുള്ളവരുടെ പേര് പുറത്ത് വിട്ടിട്ടില്ല.

അമാന്‍ വിഹാര്‍ പ്രേം നഗറിലെ പാര്‍ക്കില്‍ പെണ്‍കുട്ടികള്‍ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു. ഈ സമയം ഇതുവഴി കടന്നുപോയ പ്രതികള്‍ തങ്ങളോടൊപ്പം വരണമെന്ന് പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടു.
ഇക്കാര്യം ചോദ്യംചെയ്ത ആണ്‍കുട്ടികളെ മര്‍ദിച്ചശേഷം മരത്തില്‍കെട്ടിയിട്ടതിനു ശേഷം പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുകയായിരുന്നു.

പാര്‍ക്കിനു സമീപത്തെ വയലില്‍ വച്ചാണ് ഇവരെ മാനഭംഗപ്പെടുത്തിയത്. അബോധാവസ്ഥയിലായ പെണ്‍കുട്ടികളെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു. പിന്നീട് പെണ്‍കുട്ടികള്‍ ആണ്‍കുട്ടികള്‍ക്കൊപ്പം വഴിയില്‍ വച്ച് ഫോണിലൂടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടികള്‍ മാനഭംഗത്തിന് ഇരയായതായി വ്യക്തമായി. ആണ്‍കുട്ടികള്‍ക്ക് പരുക്കേറ്റങ്കിലും സാരമുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. പിടികിട്ടാനുള്ള ഒരാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Related posts