കൊച്ചിയിൽ അ​സം സ്വ​ദേ​ശി​ക​ൾ ക​ഞ്ചാ​വ് വി​റ്റി​രു​ന്ന​ത്  ‘മൈ​സൂ​ർ മാം​ഗോ’ എ​ന്ന പേ​രി​ൽ; ലാഭക്കണക്ക് ഞെട്ടിക്കുന്നതെന്ന് പോലീസ്

കൊ​ച്ചി: ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ലാ​യ കേ​സി​ൽ പ്ര​തി​ക​ൾ ക​ഞ്ചാ​വ് വി​റ്റി​രു​ന്ന​ത് മു​ന്തി​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട മൈ​സൂ​ർ മാം​ഗോ എ​ന്ന പേ​രി​ൽ.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സം നാ​ഗോ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ മു​സാ​ഹ​ർ ഹ​ഖ് (ഛോട്ടു-24), ​ജ​മീ​ർ ഹ​ഖ് (ക​രീം ലാ​ലാ- 26) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും എ​ക്സൈ​സ് സി​റ്റി റേ​ഞ്ചി​ന്‍റെ​യും സം​യു​ക്ത​മാ​യ നീ​ക്ക​ത്തി​ൽ പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് അ​ര​ക്കി​ലോ വീ​ത​മു​ള്ള നാ​ല് പോ​ളി​ത്തീ​ൻ പാ​ക്ക​റ്റു​ക​ളി​ൽ നി​ന്നാ​യി ര​ണ്ട് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി.

ഇ​ട​പ്പ​ള്ളി ടോ​ളി​ന് സ​മീ​പം ഇ​ട​പാ​ടു​കാ​രെ കാ​ത്തി​രു​ന്ന ഇ​രു​വ​രേ​യും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ അ​സം സ്വ​ദേ​ശി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം അ​സ​മി​ൽ​നി​ന്ന് തു​ച്ഛ​മാ​യ വി​ല​യ്ക്ക് ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് മു​ന്തി​യ ഇ​നം എ​ന്ന പേ​രി​ൽ ന​ഗ​ര​ത്തി​ൽ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

വി​ല്പ​ന​യ്ക്കുശേ​ഷം ഇ​വ​ർ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കും. സു​ഹൃ​ത്തു​ക്ക​ളാ​ണ് ഇ​ത് പി​ന്നീ​ട് ചെ​റു പൊ​തി​ക​ളി​ലാ​ക്കി മ​ല​യാ​ളി​ക​ളാ​യ ഇ​ട​നി​ല​ക്കാ​ർ​ക്ക് കൂ​ടി​യ വി​ലയ്​ക്ക് മ​റി​ച്ച് വി​റ്റി​രു​ന്ന​ത്.

വി​ല്പ​ന​യി​ലൂ​ടെ പ​ത്തി​ര​ട്ടി​യോ​ളം ലാ​ഭം കി​ട്ടി​യി​രു​ന്ന​താ​യി ഇ​രു​വ​രും ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment