തൃശൂര്‍: ഡീസല്‍ വില വര്‍ധന അടക്കമുള്ള ബസ് സര്‍വീസ് നടത്തിക്കൊണ്ടുപോകാനുള്ള ചെലവുകള്‍ ഭീമമായി വര്‍ധിച്ചതിന് ആനൂപാതികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് തൃശൂര്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ഈ വര്‍ഷാരംഭത്തില്‍ ലിറ്ററിന് 48.79 രൂപയുണ്ടായിരുന്ന ഡീസലിന് 59.61 രൂപയായി. ആറു മാസത്തിനകം 11 രൂപ വര്‍ധിപ്പിച്ചു. ബസ് ചാര്‍ജ് വര്ധിപ്പിച്ചപ്പോഴത്തെ ഡീസലിന്റെ വിലയ്ക്കു തുല്യമായിരിക്കുന്നു. ജീവനക്കാരുടെ ശമ്പളം, ഇന്‍ഷ്വറന്‍സ് പ്രീമിയം തുക, വര്‍ക്ക് ഷോപ്പ് ചെലവുകള്‍ എന്നിവ അടക്കമുള്ള ചെലവുകളിലെല്ലാം ഭീമമായ വര്‍ധനയാണുണ്ടായിരിക്കുന്നതെന്ന് അസോസിയേഷന് പ്രസിഡന്റ് എം.എസ്. പ്രേംകുമാറും ജനറല്‍ സെക്രട്ടറി ആന്റോ ഫ്രാന്‍സിസും ചൂണ്ടിക്കാട്ടി.
ഡീസല്‍ വില വര്‍ധന ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ബസുടമകള്‍
