മുംബൈ: ഡോളര്‍ വീണ്ടും ശക്തമായി; രൂപ ഇടിയുന്നു. അമേരിക്ക പലിശ കൂട്ടാനുള്ള സാധ്യത വര്‍ധിച്ചെന്ന വിലയിരുത്തല്‍ ഡോളറിനു മറ്റു കറന്‍സികളോടെല്ലാം നേട്ടമുണ്ടായി. ഡോളര്‍ ഇന്നലെ 67 രൂപയ്ക്കു മുകളിലായശേഷം 66.97-ല്‍ ക്ലോസ് ചെയ്തു. അഞ്ചുദിവസം കൊണ്ടു ഡോളറിനു 41 പൈസ കൂടി. ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് പലിശ കൂട്ടിയാല്‍ വിദേശത്തെ അമേരിക്കന്‍ നിക്ഷേപം അമേരിക്കയിലേക്കു മടങ്ങും എന്നതാണു ഡോളറിനെ ഉയര്‍ത്തുന്ന ഘടകം. വരും ദിവസങ്ങളിലും ഡോളര്‍ കയറും.
ഡോളര്‍ വീണ്ടും കയറുന്നു
