ഡ്രൈവര്‍ അടിച്ചു ഓഫായി; ക്ലീനര്‍ ഫാസ്റ്റ് ഡ്രൈവറായി

tcr-kudiyanതൃശൂര്‍: മദ്യലഹരിയില്‍ ബസ് ഓടിച്ച ക്ലീനറെയും ബസും വിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് തൃശൂര്‍ റൂട്ടിലോടുന്ന ഷണ്‍മുഖം ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ക്ലീനര്‍ മാറ്റാംപുറം സ്വദേശി ഹോംപ്രിന്‍സ് (22)നെയാണ് വിയൂര്‍ അഡീഷണല്‍ എസ്‌ഐ മുകുന്ദനും സംഘവും വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്. അമിത വേഗതയില്‍ വന്ന ബസ് വിയൂര്‍ പാലത്തിനു സമീപം പോലീസ് തടയുകയായിരുന്നു.

തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ക്ലീനറാണ് ബസോടിച്ചിരുന്നതെന്നും ഇയള്‍ മദ്യപിച്ചിരുന്നുവെന്നും ശ്രദ്ധയില്‍പ്പെട്ടത്. മദ്യപിച്ചു ലക്കുകെട്ട യഥാര്‍ഥ ഡ്രൈവര്‍ മുന്‍സീറ്റില്‍ തന്നെ പാതിമയക്കത്തിലായിരുന്നു. ഇതോടെ ലൈസന്‍സ് ഇല്ലെങ്കിലും ഡ്രൈവറുടെ അത്ര കിക്ക് ആവാതിരുന്ന ക്ലീനര്‍ ഡ്രൈവറുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനും മദ്യപിച്ചതിനും യാത്രക്കാരുടെ ജീവന്‍ സുരക്ഷ ഉറപ്പുവരുത്താത്തിനുമാണ് ബസിനും ക്ലീനര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്.

Related posts