കോട്ടയം: ഇടതുമുന്നണി പണം വാങ്ങി സീറ്റ് തീരുമാനിച്ചെന്നു പി.സി. ജോര്‍ജ്. കോട്ടയത്ത് നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നോട് ചതിയും നെറികേടും കാണിച്ചു. ഇടതുമുന്നണി സീറ്റ് നിഷേധിച്ചെങ്കിലും ത്രിതലപഞ്ചായത്തുകളില്‍ ഇടതുമുന്നണിയുമായുള്ള സഹകരണം തുടരും.
ഫാരിസ് അബൂബക്കര്‍മാരും ചാക്ക് രാധാകൃഷ്ണനും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന സ്ഥിതിയുണ്ടായതായി. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ചെയ്ത സേവനങ്ങള്‍ വേറെയൊരു വൈദ്യുത മന്ത്രിയും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോമിനേഷന്‍ നല്‍കിയശേഷം കൂടുതല്‍ കാര്യങ്ങള് വെളിപ്പെടുത്തുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.