ബോളിവുഡില്‍ കങ്കണയെ ഒന്നാം നമ്പര്‍ താരമാക്കിയ ചിത്രമാണ് ക്വീന്‍. വികാസ് ഭല്ലിന്റെ ഈ ചിത്രത്തിലെ റാണി എന്ന കഥാപാത്രം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ കങ്കണയ്ക്ക് നേടിക്കൊടുത്തു. ചിത്രത്തിന്റെ തമിഴ്പ്പതിപ്പില്‍ റാണിയാകാനെ ത്തുന്നത് തെന്നിന്ത്യന്‍ സുന്ദരി തൃഷയാണ്. രേവതിയാണ് ഈ ചിത്രം ഒരുക്കുന്നത്. സംഭാഷണം രചിക്കുന്നത് നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നവും. ചിത്രത്തിന്റെ പിന്നണിയിലും പരമാവധി സ്ത്രീകളെ ഉള്‍പ്പെ ടുത്തിയാണ് രേവതി ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തുക.
നായകനായി എത്തുന്നത് പ്രശാ ന്താണ്. നാളത്തെ ഇടവേളയ്ക്കു ശേഷ മാണ് മികച്ച കഥാപാത്രം പ്രശാന്തിനെ തേടി എത്തുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ടച്ചുള്ള നായകനാ യാണ് പ്രശാന്ത് എത്തുക. നയന്‍താരയെയാണ് നായി കയായി ആദ്യം പരിഗണി ച്ചിരുന്നത്. എന്നാല്‍, നയന്‍സിന്റെ തിരക്കു മൂലം അവസരം തൃഷയെത്തേടി എത്തുകയായിരുന്നു. നവംബറില്‍ ചിത്രീ കരണം ആരംഭിക്കും.